ടാ​റിം​ഗ് പൂ​ർ​ത്തീക​രി​ക്കു​ന്ന​തി​നു മു​ന്പേ റോ​ഡ് ത​ക​രു​ന്ന​താ​യി ആ​ക്ഷേ​പം
Saturday, July 4, 2020 11:35 PM IST
കൂ​രാ​ച്ചു​ണ്ട്: ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ക്കും മു​ന്പേ റോഡ് തകർന്നതായി ആ​ക്ഷേ​പം. കേ​ളോ​ത്തു​വ​യ​ൽ - പ​ള്ളി​ക്കു​ന്ന് റോ​ഡി​ന്‍റെ ടാ​റിം​ഗാ​ണ് ത​ക​ർ​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് ന​വീ​ക​ര​ണം നടത്തുന്നത്. ആ​വ​ശ്യാ​നു​സ​ര​ണം ടാ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത​താ​ണ് പ്ര​വൃ​ത്തി​യി​ലു​ണ്ടാ​യ അ​പാ​ക​ത​ക്ക് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. 18 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​‌ത്തുന്നത്.

അ​പാ​ക​ത പ​രി​ഹ​രി​ക്കു​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ സി​നി ജി​നോ അ​റി​യി​ച്ചു. മ​ഴ ആ​രം​ഭി​ച്ച​താണ് പ്രശനത്തിന് കാരണമെന്നും മ​ഴ​ക്കാ​ല​ത്തി​ന് ശേ​ഷം ഇത് പ​രി​ഹ​രി​ക്കു​മെ​ന്നും സി​നി ജി​നോ പ​റ​ഞ്ഞു.