ക​രി​യാ​ത്തും​പാ​റ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു
Saturday, July 4, 2020 12:02 AM IST
കൂ​രാ​ച്ചു​ണ്ട്: ക​രി​യാ​ത്തും​പാ​റ​യി​ൽ സ​ന്ദ​ർ​ശ​നം നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ പോ​ലീ​സ് സ്ഥാ​പി​ച്ചു. നേ​ര​ത്തേ​ത​ന്നെ ഇവിടെ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും ജി​ല്ല​യി​ൽ​നി​ന്നും അ​യ​ൽ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ര​ട​ക്ക​മു​ള്ള നി​ര​വ​ധി​പ്പേ​ർ ഇ​വി​ടെ​യെ​ത്തു​ന്നുണ്ട്. ഇ​തേ തു​ട​ർ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. കൂ​രാ​ച്ചു​ണ്ട് അ​മീ​ൻ റെ​സ്ക്യൂ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. കൂ​രാ​ച്ചു​ണ്ട് അ​ഡീ​ഷ​ണ​ൽ എ​സ്ഐ​മാ​രാ​യ സു​രേ​ന്ദ്ര​ൻ, ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രും ബ​ഷീ​ർ വെ​ളു​ത്താ​ട​ൻ​വീ​ട്ടി​ൽ, ബ​ഷീ​ർ കൊ​ല്ലി​യി​ൽ, ബി​ജു ക​ക്ക​യം, ജ​ലീ​ൽ കു​ന്നും​പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.