നഗര പ​രി​ധി​യി​ല്‍ ഇന്നലെ 222 കേ​സു​കൾ
Tuesday, June 30, 2020 11:53 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ​ട​ര്‍​ന്നു പി​ടി​ക്കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ​യും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​തി​രേ​യും ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​വും ക്ര​മ​സ​മാ​ധാ​ന പാ​ല​നം സു​ഗമ​മാ​ക്കാ​നും ഗ​താ​ഗ​ത നി​യ​മ​മു​ള്‍​പ്പെ​ടെ​യു​ള്ള​വ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്ന​തി​നു​മാ​യാ​ണ് കൂ​ടു​ത​ല്‍ സേ​നാം​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.
ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ലോ​ക്ക​ല്‍ പോ​ലീ​സി​ലേ​ക്ക് സ്പെ​ഷ​ല്‍ യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള​വ​രെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ജി​ല​ന്‍​സ്, ക്രൈം​ബ്രാ​ഞ്ച് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ​യാ​യി​രു​ന്നു ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. ഇ​തി​ല്‍ കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ വി​ജി​ല​ന്‍​സി​ല്‍ നി​ന്നു​ള്ള 40 പേ​രെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഇ​വ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജി​ന് മു​മ്പാ​കെ ഹാ​ജ​രാ​യി​രു​ന്നു. ഇ​വ​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് അ​യ​ച്ചു.
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്പെ​ഷ​ല്‍ യൂ​ണി​റ്റു​ക​ളി​ലു​ള്ള​വ​രു​ടെ സേ​വ​നം കൂ​ടി ലോ​ക്ക​ല്‍ പോ​ലീ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​ത് പ​തി​വാ​ണ്. സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​തെ​യാ​ണ് പ​ല​രും ഇ​ട​പ​ഴ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് സ്വീ​ക​രി​ക്കും. മാ​സ്‌​ക് ഇ​ടാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​യും അ​നു​വ​ദ​നീ​യ​മാ​യ സ​മ​യം ക​ഴി​ഞ്ഞും ക​ട​ക​ള്‍ അ​ട​യ്ക്കാ​ത്ത​വ​രെ​യും ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്.
ഇ​ന്ന​ലെ മാ​ത്രം ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 222 കേ​സു​ക​ളാ​ണ് സി​റ്റി പ​രി​ധി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് 40 പേ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ലോ​ക്ക്ഡൗ​ണി​നെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷ​വും പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വു​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​ത്താ​ന്‍ തു​ട​ങ്ങി. ഇ​തേ​തു​ട​ര്‍​ന്ന് വാ​ഹ​ന​പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സീ​റ്റ് ബെ​ല്‍​റ്റും ഹെ​ല്‍​മ​റ്റും ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്പെ​ഷ​ല്‍ യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍ കൂ​ടി എ​ത്തി​യ​തോ​ടെ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.