ക​ന​ത്ത​മ​ഴ​യി​ൽ മ​ണ്ണിടിഞ്ഞ് കൃ​ഷി​നശ​ച്ചു
Tuesday, June 30, 2020 11:52 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ക​ന​ത്ത​മ​ഴ​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കൃ​ഷി​നാ​ശ​വും വീ​ടി​ന്‍റെ മ​റ്റ​വും ത​ക​ർ​ന്നു. അ​ഞ്ചാം വാ​ർ​ഡ് ഇ​രു​പ​ത്തെ​ട്ടാം​മൈ​ലി​ലെ ക​ർ​ഷ​ക​ൻ എ​ളം​പ്ലാ​ശ്ശേ​രി​ൽ ബൈ​ജു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. കൃ​ഷി​യി​ട​ത്തി​ലെ ക​മു​ക്, കൊ​ക്കോ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചു. വാ​ർ​ഡ് മെം​ബർ ജോ​സ് വെ​ളി​യ​ത്ത് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് കാ​പ്പാ​ട്ടു​കു​ന്ന് താ​മ​സി​ക്കു​ന്ന ക​ച്ച​റ​യി​ൽ ജോ​ണി​യു​ടെ വീ​ട്ടു​മു​റ്റ​ത്തി​ന്‍റെ ക​രി​ങ്ക​ൽ​ക്കെ​ട്ട് ത​ക​ർ​ന്നു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ് ന​രി​ന​ട താ​മ​സി​ക്കും മു​ക്ക​ത്ത് ബേ​ബി വി​നോ​ദി​ന്‍റെ വീ​ടി​ന് പി​ന്നി​ലെ തി​ണ്ടി​ടി​ഞ്ഞു.