എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്
Wednesday, June 3, 2020 11:15 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം സ്‌​കൂ​ള്‍ തു​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ക്ടേ​ഴ്‌​സ് ചാ​ന​ല്‍ വ​ഴി ന​ല്‍​കു​ന്ന ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ല​ഭ്യ​മാ​വു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു ഉ​ത്ത​ര​വി​ട്ടു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സും സ​ര്‍​വ്വ​ശി​ക്ഷാ അ​ഭി​യാ​നും ന​ട​ത്തി​യ സ​ര്‍​വേക​ളി​ല്‍ ജി​ല്ല​യി​ല്‍ 6,652 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ടി​വി​യോ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളോ ല​ഭ്യ​മ​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഈ ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ല​ഭി​ക്കേ​ണ്ട​ത് വി​ദ്യാ​ഭ്യാ​സാ​വ​കാ​ശ നി​യ​മ പ്ര​കാ​രം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ക​ള​ക്ട​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും വി​ക്ടേ​ഴ്‌​സ് ചാ​ന​ല്‍ വ​ഴി ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.
എ​ല്ലാ കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​ര്‍​മാ​രും വി​ക്ടേ​ഴ്‌​സ് ചാ​ന​ല്‍ നി​ര്‍​ബ​ന്ധ​മാ​യും എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ല​ഭ്യ​മാ​ക്കു​ക, വി​ക്ടേ​ഴ്‌​സ് ചാ​ന​ല്‍ ല​ഭ്യ​മാ​കു​ന്ന ഫ്രീ​ക്വ​ന്‍​സി എ​ല്ലാ ചാ​ന​ല്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രും പ​ര​സ്യ​പ്പെ​ടു​ത്തു​ക, നി​ല​വി​ല്‍ കേ​ബി​ള്‍ ക​ണ​ക്ഷ​ന്‍ ഇ​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള വീ​ടു​ക​ളി​ല്‍ കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും ഈ ​സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തു​ക, ടി​വി​യോ സ്മാ​ര്‍​ട്ട് ഫോ​ണോ ഇ​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി അ​ത​ത് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ നി​ശ്ചി​ത പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ കേ​ബി​ള്‍ ക​ണ​ക്ഷ​നോ​ട് കൂ​ടി​യ ടി​വി സ്ഥാ​പി​ച്ചു​വെ​ന്നും ആ​യ​ത് എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്തു​ക, ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ന്‍റ​റു​ക​ള്‍ ല​ഭ്യ​മാ​ക്കു​ക, ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്സു​ക​ള്‍ ല​ഭി​ക്കു​ന്നു എ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി​ക​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ക, ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്കാ​യി വി​ക്ടേ​ഴ്‌​സ് ചാ​ന​ല്‍ ല​ഭ്യ​മാ​ക്കി​യ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ഇ ​മെ​യി​ല്‍ വ​ഴി സ​മ​ര്‍​പ്പി​ക്കു​ക എ​ന്നീ ന​ര്‍​ദ്ദേ​ശ​ങ്ങ​ളാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്.
വീ​ഴ്ച വ​രു​ത്തു​ന്ന പ​ക്ഷം വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ടി​വി സ്ഥാ​പി​ക്കേ​ണ്ട പൊ​തു​സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യും ന​ല്‍​കി​യി​ട്ടു​ണ്ട്.