ജി​ല്ല​യി​ല്‍ 21,239 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Tuesday, March 31, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം ത​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ആ​കെ 21,239 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി ജ​യ​ശ്രീ അ​റി​യി​ച്ചു.
കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ്-19 ട്രാ​ക്ക​ര്‍ വെ​ബ്‌​പോ​ര്‍​ട്ട​ല്‍ വ​ഴി കീ​ഴ്സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ചേ​ര്‍​ക്ക​പ്പെ​ട്ട​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പോ​യി​തി​രി​ച്ചു​വ​ന്ന​വ​രും ഇ​തി​ലു​ള്‍​പ്പെ​ടും. ഇ​ന്ന് പു​തു​താ​യി വ​ന്ന അ​ഞ്ച് പേ​ര്‍ ഉ​ള്‍​പ്പെ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സി​ലു​ള്ള 17 പേ​രാ​ണ് ആ​കെ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10 പേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു ഡി​സ്ചാ​ര്‍​ജ് ചെ​യ്തി​ട്ടു​ണ്ട്.
ജി​ല്ല​യി​ല്‍ പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്ല.11 സ്ര​വ​സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 257 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 236 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. ജി​ല്ല​യി​ല്‍ ആ​കെ സ്ഥി​രീ​ക​രി​ച്ച ഒ​മ്പ​ത് പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്‍​ആ​റ്പേ​രാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ . ഇ​നി 12 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.
ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ജി​ല്ല​യി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി.​മാ​ന​സി​ക​സം​ഘ​ര്‍​ഷം കു​റ​യ്ക്കാൻ ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ മെ​ന്‍റ​ല്‍​ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ്‌​ലൈ​നി​ലൂ​ടെ 34 പേ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി.
കൂ​ടാ​തെ 86 പേ​ര്‍ മാ​ന​സി​ക​സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ണി​ലൂ​ടെ സേ​വ​നം തേ​ടി. കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മൈ​ക്ക് പ്ര​ച​ാര​ണം ന​ട​ത്തി.