വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി സെ​ന​റ്റ് യോ​ഗം ചേ​ര്‍​ന്നു
Saturday, March 28, 2020 11:29 PM IST
തേ​ഞ്ഞി​പാ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് യോ​ഗം ചേ​ര്‍​ന്നു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​യി​രു​ന്നു യോ​ഗം. 40 അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​വി.​അ​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 2020-21 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ്, ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട്, ആ​ന്വ​ല്‍ അ​ക്കൗ​ണ്ട്‌​സ് എ​ന്നി​വ അം​ഗീ​ക​രി​ച്ചു. 7252 ബി​രു​ദം, 2388 പി​ജി, 107 പി​എ​ച്ച്ഡി, 71 എം​ഫി​ല്‍, 88 ഡി​പ്ലോ​മ ഉ​ള്‍​പ്പെ​ടെ 9906 ബി​രു​ദ​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി. മാ​ര്‍​ച്ച് 27 വ​രെ​യു​ള്ള എ​ല്ലാ ബി​രു​ദ​ങ്ങ​ള്‍​ക്കും അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ട്.