നാ​ട​ന്‍ ചാ​രാ​യ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‌
Saturday, March 28, 2020 11:19 PM IST
താ​മ​ര​ശേ​രി: ക​ണ്ണ​പ്പ​ന്‍​കു​ണ്ട് മ​യി​ലള്ളാം​പാ​റ​യി​ല്‍ താ​മ​ര​ശേ​രി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട് ലി​റ്റ​ര്‍ നാ​ട​ന്‍ ചാ​രാ​യ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. റെ​ജി മു​ക്ക് ഏ​റാ​ട്ട് വീ​ട്ടി​ല്‍ ഇ.​എ​ഫ്. ജോ​സ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻഡ് ചെ​യ്തു.

മൈ​ല​ള്ളാംപാ​റ​യി​ല്‍ വ്യാ​ജ​വാ​റ്റ് വ്യാ​പ​ക​മാ​കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് താ​മ​ര​ശേ​രി എ​സ്‌​ഐ എം. ​സ​ന​ല്‍​രാ​ജ്, പ്രൊ​ബേ​ഷ​ന്‍ എ​സ്‌​ഐ വി.​കെ. മ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി. റെ​ജി​മു​ക്കിന​ടു​ത്ത് നീ​ലം ക​ല​ക്കി പു​ഴ​യു​ടെ തീ​ര​ത്ത് നി​ന്ന് 25 ലി​റ്റ​ര്‍ വാ​ഷ് ക​ണ്ടെ​ടു​ത്ത് ന​ശി​പ്പി​ച്ചു.