തെ​രു​വോ​ര​ങ്ങ​ളി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന 571 പേ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ചു
Saturday, March 28, 2020 11:17 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ തെ​രു​വു​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും അ​ന്തി​യു​റ​ങ്ങു​ന്ന 571 പേ​രെ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. വെ​സ്റ്റ്ഹി​ല്‍ യൂ​ത്ത് ഹോ​സ്റ്റ​ല്‍, പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ല്‍ , പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ള്‍, ഫി​സി​ക്ക​ല്‍ എ​ഡ്യുക്കേ​ഷ​ന്‍ കോ​ള​ജ് ഹോ​സ്റ്റ​ല്‍, ബി​ഇ​എം എ​ച്ച്എ​സ് സ്‌​കൂ​ള്‍, ഗ​വ. മോ​ഡ​ല്‍ സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​​ണ് ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​ന്നു​നേ​രം ഭ​ക്ഷ​ണ​വും പ​രി​ച​ര​ണ​വും ഇ​വ​ര്‍​ക്ക് ന​ല്‍​കു​ന്നു​ണ്ട്. ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന​യും മാ​ന​സി​കാ​രോ​ഗ്യ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യം കേ​ന്ദ്ര​ത്തി​ന്‍റെ ജി​ല്ലാ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് പ്രോ​ഗ്രാ​മി​ലെ വി​ദ​ഗ്ദ സം​ഘം മാ​ന​സി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​ക​യും പ്ര​ത്യേ​ക സെ​ഷ​ന്‍ ഒ​രു​ക്കു​ക​യും ചെ​യ്തു.