ലോ​ക്ക്ഡൗ​ൺ: ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​മാ​യി നൗ​ഷാ​ദ് കൊ​ച്ചി​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍
Wednesday, March 25, 2020 10:40 PM IST
മു​ക്കം:​ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ത​ന്‍റെ കൈയി​ലു​ള്ള​തെ​ല്ലാം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കാ​യി കൊ​ടു​ത്ത് സ​ഹ ജീ​വി സ്‌​നേ​ഹ​ത്തി​ന്‍റെ മാ​തൃ​ക തീ​ര്‍​ത്ത കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം നൗ​ഷാ​ദ് കൊ​ച്ചി​യെ ന​മു​ക്ക​റി​യാം.
ഈ ​നൗ​ഷാ​ദി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ര്‍ ഇ​ങ്ങ് കോ​ഴി​ക്കോ​ടും ക​ര്‍​മ്മ​നി​ര​ത​രാ​ണ്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​മാ​കെ ലോ​ക്ക് ഡൗ​ണി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രോ കു​ടും​ബ​ത്തി​നും ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ച് ന​ല്‍​കു​ക​യാ​ണി​വ​ര്‍ .നൗ​ഷാ​ദി​ന്‍റെ പ​ത്ത് സു​ഹൃ​ത്തു​ക്ക​ളാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. പു​ഴു​ക്ക​ല​രി, ക​ഞ്ഞി അ​രി, ഉ​പ്പ്, മു​ള​ക്, ച​മ്മ​ന്തി കൂ​ട്ട്, ബി​സ്‌​ക്ക​റ്റ് തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളാ​ണ് ഭ​ക്ഷ​ണ കി​റ്റി​ലു​ള്ള​ത്.
​നൗ​ഷാ​ദി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ മ​ജീ​ദ് പു​ളി​ക്ക​ല്‍ , നൗ​ഷാ​ദ് നൗ​ഷി, ഹാ​രി​സ് എ​ര​ഞ്ഞി​മാ​വ്, ഹ​ര്‍​ഷ​ദ് എ​ര​ഞ്ഞി​മാ​വ്, മു​ബാ​റ​ക്ക് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. അ​ധ്യാ​പ​ക​ര്‍, വ്യ​വ​സാ​യി​ക​ള്‍, സാ​ധാ​ര​ണ​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​രെ​ല്ലാം ഈ ​കൂ​ട്ട​ത്തി​ലു​ണ്ട്.​ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ആ​യി​രം കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ഭ​ക്ഷ​ണ കി​റ്റ് ന​ല്‍​കു​ന്ന​ത്. സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്ത​നം തു​ട​രാ​നാ​ണ് ഇവരുടെ തീ​രു​മാ​നം