ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ള്‍ മാ​റ്റി​വയ്​ക്ക​ണം: കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി
Wednesday, March 25, 2020 10:40 PM IST
കോ​ഴി​ക്കോ​ട്: രാ​ഷ്ട്രം നേ​രി​ടു​ന്ന മ​ഹാ​വി​പ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​നേ​ടാന്‌ എ​ല്ലാ​വ​രും സ്വ​ന്തം വീടുകളി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം പ​രി​ഗ​ണി​ച്ച് സ​മി​തി​യു​ടെ കീ​ഴി​ലു​ള്ള മു​ഴു​വ​ന്‍ ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും കാ​ര്യ​ക്ര​മ​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി. വ​ഴി​പാ​ട് കൗ​ണ്ട​റു​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും അ​ട​ച്ചി​ട​ണം. ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ക്ഷേ​ത്ര​ദ​ര്‍​ശ​നം പൂ​ര്‍​ണ്ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ഉ​ത്സ​വം നി​ശ്ച​യി​ച്ച ക്ഷേ​ത്ര​ങ്ങ​ളി​ലും നി​ശ്ച​യി​ക്കാ​നി​രി​ക്കു​ന്ന ക്ഷേ​ത്ര​ങ്ങ​ളി​ലും ത​ന്ത്രി​മാ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഉ​ത്സ​വ​ങ്ങ​ള്‍ മാ​റ്റി​വയ്​ക്ക​ണം. നി​ത്യ​പൂ​ജ​ക​ള്‍ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ലും ത​ന്ത്രി​മാ​രു​മാ​യി ആ​ലോ​ചി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്ത​ണം.
ആ​ദ്ധ്യാ​ത്മി​ക സാ​ധ​ന​ക​ള്‍​ക്കും സ​ത്ഗ്ര​ന്ഥ പാ​രാ​യ​ണ​ത്തി​നും വേ​ണ്ടി കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കാ​ന്‍ ഭ​ക്ത​ര്‍ ത​യാ​റാ​വ​ണ​മെ​ന്നും കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.