വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, February 27, 2020 12:52 AM IST
നാ​ദാ​പു​രം: വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​വീ​ക​രി​ച്ച് ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ റോ​ഡി​ൽ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന. ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് അ​ഞ്ച് വ​ര്‍​ഷം മു​മ്പ് പ​രി​ഷ്‌​ക​ര​ണം ന​ട​ത്തി​യ കു​മ്മ​ങ്കോ​ട് വ​രി​ക്കോ​ളി റോ​ഡി​ലാ​ണ് മൂ​ന്നാം ത​വ​ണ​യും വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ഞ്ച് വ​ര്‍​ഷം മു​മ്പ് റോ​ഡി​ലെ പ്ര​വൃ​ത്തി​ക​ളി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് വി​വാ​ദ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​തോ​ടെ വീ​ണ്ടും ടാ​റിം​ഗ് ന​ട​ത്തി കു​റ്റ​മ​റ്റ രീ​തി​യി​ലാ​ക്കി​യി​രു​ന്നു​. പ​ണി​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന പ​രാ​തി​യു​മാ​യി സ്വ​കാ​ര്യ വ്യ​ക്തി വി​ജി​ല​ന്‍​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും എ​സ്റ്റി​മേ​റ്റി​ല്‍ പ​റ​ഞ്ഞ എ​ല്ലാ കാ​ര്യ​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യും അ​ഞ്ച് വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും റോ​ഡി​ന് കാ​ര്യ​മാ​യ ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ച്ചി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ക​രാ​റു​കാ​ര്‍ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​ജി​ല​ന്‍​സ് സം​ഘം വീ​ണ്ടും പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും തു​ക അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. വി​നി​യോ​ഗി​ച്ച തു​ക​യി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കി ബാ​ക്കി തു​ക അ​നു​വ​ദി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​യി​രു​ന്നെ​ങ്കി​ലും ക​രാ​റു​കാ​ര്‍ അ​തി​ന് സ​മ്മി​തി​ച്ചി​രു​ന്നി​ല്ല.​പ​ണി കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ചെ​യ്‌​തെ​ന്നും പ്ര​ള​യ​മ​ട​ക്കം ഉ​ണ്ടാ​യി​ട്ടും ഇ​പ്പോ​ഴും റോ​ഡി​ന് കാ​ര്യ​മാ​യ ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ക​രാ​റു​കാ​രു​ടെ നി​ല​പാ​ട്. ഒ​ട്ടേ​റെ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യ റോ​ഡ് പ​ണി കു​റ്റ​മ​റ്റ രീ​തി​യി​ലാ​ണ് ചെ​യ്ത​തെ​ന്നാ​യി​രു​ന്നു മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്.