അ​ങ്ങാ​ടി​യി​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷം; പൗ​ര​സ​മി​തി മ​നു​ഷ്യ​ച്ചങ്ങ​ല തീ​ർ​ത്തു
Thursday, February 20, 2020 12:22 AM IST
മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​രി​ങ്ങം​പു​റാ​യി അ​ങ്ങാ​ടി​യി​ലെ രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ​മൂ​ടി ധ​രി​ച്ച് മ​നു​ഷ്യ​ച്ചങ്ങ​ല തീ​ർ​ത്തു. മു​രി​ങ്ങം​പു​റാ​യി അ​ങ്ങാ​ടി​യി​ൽ രൂ​പം​കൊ​ണ്ട വ​ലി​യ ഗ​ർ​ത്ത​ത്തി​ൽ ക്വാ​റി​വേ​സ്റ്റ് നി​ക്ഷേ​പി​ച്ച​താ​ണ് രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യം ഉ​ണ്ടാ​വാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്വാ​റി​വേ​സ്റ്റ് നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. റോ​ഡി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് ടി​പ്പ​ർ ലോ​റി​ക​ളാ​ണ് ദി​വ​സ​വും ക​ട​ന്നു​പോ​കു​ന്ന​ത്. പൊ​ടി​ശ​ല്യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ റോ​ഡ് ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് പൗ​ര​സ​മി​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​നു​ഷ്യ​ച​ങ്ങ​ല​ക്ക് പി.​പി അ​ബൂ​ബ​ക്ക​ർ, കെ.​കെ മ​ര​ക്കാ​ർ, ഷാ​ഹു​ൽ ഹ​മീ​ദ്, കെ.​പി അ​ഷ്റ​ഫ്, ല​ത്തീ​ഫ്, എ​ൻ.​കെ സി​ദ്ദീ​ഖ്, സ്ക​റി​യ, സു​ഭാ​ഷ് നേ​തൃ​ത്വം ന​ൽ​കി.