പ്ര​സ്‌​ക്ല​ബ് കു​ടും​ബ​മേ​ള സംഘടിപ്പിച്ചു
Tuesday, January 28, 2020 12:16 AM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് കു​ടും​ബ​മേ​ള 'ഇം​പ്ര​സ് 2020' വ​ര്‍​ണാ​ഭ​മാ​യി. മേ​ഖ​ലാ ശാ​സ്ത്ര കേ​ന്ദ്ര​ത്തി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്ന കു​ടും​ബ​മേ​ള മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ തൊ​ഴി​ല്‍ സ്ഥി​ര​ത​യും കൂ​ലി​യും ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്താ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രസ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്് എം.ഫി​റോ​സ്ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ര​മി​ച്ച​വ​രെ ആ​ദ​രി​ക്ക​ല്‍, ഉ​ന്ന​ത​വി​ജ​യി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​നം, വി​വി​ധ ന​റു​ക്കെ​ടു​പ്പു​ക​ള്‍, മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു.