മോ​ഷ​ണ പ​ര​മ്പ​ര; മോ​ഷ്ടാ​വി​ന്‍റെ വി​ര​ല​ട​യാ​ളം ല​ഭി​ച്ചു ; പി​ന്നി​ല്‍ ഒ​രാ​ളെ​ന്ന് സൂ​ച​ന
Sunday, January 26, 2020 12:43 AM IST
കോ​ഴി​ക്കോ​ട് : പു​തി​യ​ങ്ങാ​ടി​യി​ലും പാ​വ​ങ്ങാ​ട്ടും ക​ട​ക​ളി​ലും സ്‌​കൂ​ളി​ലും പൂ​ട്ടു​പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മോ​ഷ്ടാ​വി​ന്‍റെ വി​ര​ല​ട​യാ​ളം ക​ണ്ടെ​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ ഇ​ന്ന​ലെ സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ നി​ന്നാ​ണ് വി​ര​ല​ട​യാ​ള​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ക്രൈം ​റെ​ക്കോ​ര്‍​ഡ്സ് ബ്യൂ​റോ​യി​ല്‍ സ്ഥി​രം മോ​ഷ്ടാ​ക്ക​ളു​ടെ​യും മു​ന്‍​പ് കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ​വ​രു​ടെയും വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ച് ഡാ​റ്റാ​ബേ​സ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ക​വ​ര്‍​ച്ച ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ച്ച വി​ര​ല​ട​യാ​ളം ഈ ​ഡാ​റ്റാ​ബേ​സി​ലു​ള്ള വി​ര​ല​ട​യാ​ള​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യും. ഇ​തു​വ​ഴി നേ​ര​ത്തെ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണോ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​വു​മെ​ന്നാ​ണ് പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യ്ക്കു പു​റ​മേ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സി​സി​ടി​വി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളി​ല്‍ മു​ഖം മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ മോ​ഷ്ടാ​വാ​രാ​ണെ​ന്ന​ത് അ​വ്യ​ക്ത​മാ​ണ്. രൂ​പ​വും ന​ട​ക്കു​ന്ന​തി​ന്‍റെ ച​ല​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. സം​ശ​യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ രൂ​പ​ത്തി​ലു​ള്ള ആ​രെ​ങ്കി​ലു​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സിന്‍റെ തീ​രു​മാ​നം.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് പു​തി​യ​ങ്ങാ​ടി​യി​ലും പാ​വ​ങ്ങാ​ട്ടും ക​ട​ക​ളി​ലും സ്‌​കൂ​ളി​ലും പൂ​ട്ടു​പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത്. പു​തി​യ​ങ്ങാ​ടി ബി​ഇ​എം യു​പി സ്‌​കൂ​ളി​ല്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ മു​റി​യി​ലെ ഷെ​ല്‍​ഫ് ത​ക​ര്‍​ത്ത് കു​ട്ടി​ക​ളു​ടെ സ​ഞ്ച​യി​ക​പ്പെ​ട്ടി​യി​ലെ 3000 രൂ​പ ക​വ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ മ​റ്റു​ര​ണ്ട് വാ​തി​ലു​ക​ളു​ടെ പൂ​ട്ടും പൊ​ളി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക സ്‌​കൂ​ളി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ലു​ക​ള്‍ തു​റ​ന്ന് സാ​ധ​ന​ങ്ങ​ള്‍ വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ല്‍ ക​ണ്ട​ത്. സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ എ​ട്ട് ക​ട​ക​ളി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. കൈ​ത​ക്ക​ല്‍ ഫൈ​സ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മെ​ഡി​ക്ക​ല്‍ ഷോ​പ്പ്, അ​ത്തോ​ളി വേ​ളൂ​ര്‍ സ്വ​ദേ​ശി ഇ​ഖ്ബാ​ലി​ന്‍റെ അ​ക്‌​സ കോ​ഫി സ്റ്റാ​ള്‍, പു​തി​യ​ങ്ങാ​ടി ഫ​ല​ക്ക് വീ​ട്ടി​ല്‍ അ​ഷ​റ​ഫി​ന്‍റെ അ​ബ്രാ​ര്‍ ഹാ​ര്‍​ഡ്വേ​ര്‍ ഷോ​പ്പ്, കു​ന്ന​ത്തു​പാ​ലം സ്വ​ദേ​ശി സി​റാ​ജു​ദീ​ന്‍റെ നൂ​റി​യ ടോ​യ്‌​സ് ഷോ​പ്പ്, ന​ട​ക്കാ​വ് സൂ​ര്യ​യി​ല്‍ വി​നോ​ദി​ന്‍റെ പി​പി സ്റ്റോ​ഴ്സ്, പാ​വ​ങ്ങാ​ട് ഷാ​ലോം വീ​ട്ടി​ല്‍ റോ​ള​ന്‍റ് മെ​ല്‍​വി​ന്‍റെ പ​വ​ര്‍ ഇ​ല​ക്‌ട്രിക്ക​ല്‍​സ്, പാ​വ​ങ്ങാ​ട്ട് ബ​സ്‌​ബേ​യ്ക്ക് മു​ന്‍​വ​ശ​ത്തെ സി​ഡി ആ​ര്‍​സി മെ​ഡി​ക്ക​ല്‍ ലാ​ബ്, പാ​വ​ങ്ങാ​ട്ടെ കൊ​ച്ചി​ന്‍ ബേ​ക്ക​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

കൊ​ച്ചി​ന്‍ ബേ​ക്ക​റി​യി​ല്‍ നി​ന്ന് 5000 രൂ​പ​യാ​ണ് ക​വ​ര്‍​ന്ന​ത്. ഇ​വി​ടെ​യു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ ത​ക​ര്‍​ക്കാ​നും ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട് . അ​ക്‌​സ കോ​ഫി ഷോ​പ്പി​ല്‍​നി​ന്ന് ആ​യി​രം രൂ​പ​യും മെ​ഡി​ക്ക​ല്‍ ലാ​ബി​ല്‍​നി​ന്ന് ഒ​രു മൊ​ബൈ​ല്‍ ഫോ​ണും ന​ഷ്ട​പ്പെ​ട്ടു. പ​വ​ര്‍ ഇ​ല​ക്‌ട്രിക്ക​ല്‍​സ് ഷോ​പ്പി​ല്‍ കു​റ​ച്ച് ചി​ല്ല​റ​ത്തു​ട്ടു​ക​ള്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെക്കു​റി​ച്ച് എ​ല​ത്തൂ​ര്‍ സി​ഐ സി. ​അ​നി​ത​കു​മാ​രി, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ വി. ​ജ​യ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു​മാ​സം മു​മ്പ് പു​തി​യ​ങ്ങാ​ടി ബി​ഇ​എം യു​പി. സ്‌​കൂ​ളി​ല്‍ നി​ന്ന് ആ​റ് ലാ​പ്‌​ടോ​പ്പു​ക​ളും ഒ​രു പ്രൊ​ജ​ക്ട​റും മോ​ഷ​ണം പോ​യി​രു​ന്നു. ഈ ​കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.