മ​ല​ബാ​ര്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് ഓ​ഫീ​സ് മാ​ര്‍​ച്ച് 29ന്
Friday, January 24, 2020 12:20 AM IST
കോ​ഴി​ക്കോ​ട്: തി​രു​വി​താം​കൂ​ര്‍ , കൊ​ച്ചി ദേ​വ​സ്വ​ങ്ങ​ള്‍​ക്ക് തു​ല്യ​മാ​യി മ​ല​ബാ​ര്‍ ദേ​വ​സ്വം​ബോ​ര്‍​ഡി​ലും സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​ബാ​റി​ലെ ക്ഷേ​ത്രം ജീ​വ​ന​ക്കാ​ര്‍ 29ന് ​മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും. 1994-ല്‍ ​ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ലം​ഭാ​വം കാ​ണി​ക്കു​ക​യാ​ണെ​ന്ന് ടെം​മ്പി​ള്‍ എം​പ്ലോ​യീ​സ് കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. 27,28 തി​യ​തി​ക​ളി​ല്‍ വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തും. 27-ന് ​നീ​ലേ​ശ്വ​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കും. 29-ന് ​കോ​ഴി​ക്കോ​ട്ട് സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും.
മാ​ര്‍​ച്ച് കെ​എ​ന്‍​എ ഖാ​ദ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.​എം.​വി. ശ​ശി, നീ​ര​ജ് എം. ​ന​മ്പൂ​തി​രി, ക​ണ്ട​മം​ഗ​ലം നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, വി​ശ്വ​ന്‍ വെ​ള്ള​ല​ശ്ശേ​രി എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.