ബാ​ലു​ശേ​രി റോ​ഡി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ച​താ​യി പ​രാ​തി
Monday, January 20, 2020 12:28 AM IST
കൂ​രാ​ച്ചു​ണ്ട് : ബാ​ലു​ശേ​രി റോ​ഡി​ൽ പൊ​തു​മ​രാ​മ​ത്തി​ന്‍റെ സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി​യ​താ​യി പ​രാ​തി. ഹൈ​സ്കൂ​ൾ റോ​ഡി​ന് സ​മീ​പ​മാ​യു​ള്ള പൊ​തു​മ​രാ​മ​ത്ത് സ്ഥ​ലം ക​യ്യേ​റി തെ​ങ്ങ്, ക​മു​ങ്ങ് എ​ന്നി​വ വെ​ട്ടി​മാ​റ്റി​യ​താ​യാ​ണ് പ​രാ​തി. താ​ലൂ​ക്ക് ഓ​ഫീ​സ് സ​ർ​വ്വേ​യ​റും, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി സ​ർ​വ്വേ​ന​ട​ത്തി അ​തി​രി​ൽ കോ​ൺ​ക്രീ​റ്റ് കാ​ൽ സ്ഥാ​പി​ച്ചി​രു​ന്ന സ്ഥ​ത്തെ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​നീ​ക്കി​യ​തെ​ന്ന് സി​പി​എം ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​രോ​പി​ച്ചു. സി​പി​ഐ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സ​ർ​വ്വേ ന​ട​ത്തി അ​തി​ര് സ്ഥാ​പി​ച്ചി​രു​ന്ന​ത്. ബാ​ലു​ശേ​രി റോ​ഡി​ലെ പൊ​തു​മ​രാ​മ​ത്ത് വ​ക​സ്ഥ​ലം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ക​യ്യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ.​കെ. പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.