ആ​ർ​മി മേ​ള​യ്ക്ക് മ​ല​പ്പു​റ​ത്തു തു​ട​ക്ക​ം
Sunday, January 19, 2020 1:07 AM IST
മ​ല​പ്പു​റം: രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷാ സേ​ന​യെ ജ​ന​ങ്ങ​ൾ​ക്കു അ​ടു​ത്ത​റി​യാ​ൻ അ​വ​സ​ര​മൊ​രു​ക്കി ’സേ​ന​യെ അ​റി​യാം’ എ​ന്ന പേ​രി​ൽ മ​ല​പ്പു​റ​ത്ത് ആ​ർ​മി മേ​ള​ക്കു തു​ട​ക്ക​മാ​യി. എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ക​ണ്ണൂ​ർ ഡി​ഫ​ൻ​സ് സെ​ക്യൂ​രി​റ്റി കോ​ർ സെ​ന്‍റ​റി​ന്‍റെ (ഡി​എ​സ്‌സി) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദ്വി​ദി​ന മേ​ള. ക​ര​സേ​ന​യു​ടെ കേ​ര​ളം ക​ർ​ണാ​ട​കം ഉ​പ മേ​ഖ​ല ക​മാ​ൻ​ഡിം​ഗ് ജ​ന​റ​ൽ ഓ​ഫീ​സ​ർ മേ​ജ​ർ ജ​ന​റ​ൽ കെ.​ജെ. ബാ​ബു മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത​റി​യാ​നും സേ​ന​യി​ലേ​ക്കു ക​ട​ന്നു വ​രാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും യു​വ സ​മൂ​ഹം ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ര യോ​ദ്ധാ​ക്ക​ളു​ടെ നാ​ടാ​യ മ​ല​പ്പു​റ​ത്ത് സേ​ന​യെ അ​റി​യാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യു​ള്ള മേ​ള​ക്ക് ല​ഭി​ച്ച ജ​ന​പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​യ​നീ​ർ കോ​ർ​പ്സ് ആ​ർ​മി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്ന പ​യ​നീ​ർ കോ​ര​പ്പ​ൻ, കു​ട്ടി​യ​യ​മു, ബ്രി​ട്ടീ​ഷ് ഇ​ന്ത്യാ സേ​ന​യി​ൽ അം​ഗ​മാ​യി​രു​ന്ന എം. ​ക​രു​ണാ​ക​ര​ൻ എ​ന്നി​വ​രെ യു​ദ്ധ സേ​വാ മെ​ഡ​ൽ ന​ൽ​കി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മു​തി​ർ​ന്ന വീ​ര വ​നി​ത പ​ത്മാ​വ​തി അ​മ്മ, രാ​ജ്യ​ത്തി​നാ​യി വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ മാ​താ പി​താ​ക്ക​ൾ, ഭാ​ര്യ​മാ​ർ എ​ന്നി​വ​ർ​ക്കും സൈ​ന്യം ആ​ദ​ര​മ​ർ​പ്പി​ച്ചു. കോ​ഴി​ക്കോ​ട് എ​ൻ​സി​സി ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ എ.​വൈ. രാ​ജ​ൻ, ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ കേ​ണ​ൽ ബാ​ബു ഫ്രാ​ൻ​സി​സ്, ക​ണ്ണൂ​ർ ഡി​എ​സ്‌സി ക​മാ​ൻ​ഡ​ന്‍റ് കേ​ണ​ൽ പു​ഷ്പേ​ന്ദ​ർ സിം​ഗ് ജി​ങ്ക്വ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും എം​എ​സ്പി ക​മാ​ൻ​ഡ​ന്‍റു​മാ​യ യു. ​അ​ബ്ദു​ൾ ക​രീം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

സേ​നാം​ഗ​ങ്ങ​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യ​ആ​ക​ർ​ഷ​ണം. മി​ലി​ട്ട​റി ബാ​ന്‍ഡി​ന്‍റെ സം​ഗീ​ത വി​രു​ന്നും കാ​ണി​ക​ളെ ഹ​രം കൊ​ള്ളി​ച്ചു. സു​ര​ക്ഷാ സേ​ന​യി​ൽ ജോ​ലി ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സേ​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും സൈ​ന്യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ മേ​ള​യി​ലു​ണ്ട്.

യോ​ഗ്യ​താ​വി​വ​ര​ങ്ങ​ൾ, ശ​ന്പ​ളം മ​റ്റു ആ​നൂ​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ദ​ർ​ശ​നം. വി​വി​ധ സ്റ്റാ​ളു​ക​ളി​ൽ സൈ​ന്യം ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം കാ​ഴ്ച​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്നു.

വി​മു​ക്ത ഭ​ട​ൻ​മാ​രും കു​ടും​ബ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രു​മാ​യി നി​ര​വ​ധി പേ​രാ​ണ് മേ​ള കാ​ണാ​നെ​ത്തി​യ​ത്. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് സേ​നാം​ഗ​ങ്ങ​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും ന​ട​ക്കും.