ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി
Sunday, January 19, 2020 1:04 AM IST
താ​മ​ര​ശേ​രി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഉ​ള്‍​നാ​ട​ന്‍ ഗ്രാ​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ ശ​ക്ത​മാ​യി. പൂ​നൂ​ര്‍, കോ​ളി​ക്ക​ല്‍, കു​ടു​ക്കി​ലു​മ്മാ​രം, കൂ​ട​ത്താ​യി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ല്‍ സ്തീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​രു​ക​ണ​ക്കി​ന് പേ​രാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്. ചെ​മ്പ്ര പൗ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ റാ​ലി​യും പൗ​ര​ത്വ ഭേ​ത​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തി. ചെ​മ്പ്ര​യി​ല്‍ നി​ന്നാ​രം​ഭി​ച്ച റാ​ലി പ​ര​പ്പ​ന്‍​പൊ​യി​ല്‍ എ​ത്തി​യ ശേ​ഷം ഓ​ട​ക്കു​ന്നി​ല്‍ സ​മാ​പി​ച്ചു. റാ​ലി​യി​ല്‍ നൂ​റു​ക​ണ​ക്കി​നു​പേ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് ന​ട​ന്ന ജ​ന​കീ​യ പ്ര​തി​ഷേ​ധ സം​ഗ​മം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ.​ഒ.​കെ. അ​ഞ്ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൈ​സ​ല്‍ എ​ളേ​റ്റി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​കെ. മു​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​റ​ഹ്മാ​ന്‍ പു​ല്ലാ​ളൂ​ര്‍, കെ.​പി. സൈ​ദ്മു​ഹ​മ്മ​ദ്ഹാ​ജി, പി. ​ഗി​രീ​ഷ്‌​കു​മാ​ര്‍, പി. ​നാ​സ​ര്‍, സി.​എം. മ​നോ​ജ്, സി.​കെ. ഇ​ബ്രാ​ഹീം, അ​യ്യൂ​ബ്ഖാ​ന്‍, വി. ​ലി​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ടി.​കെ. വി​നോ​ദ്കു​മാ​ര്‍, എം.​പി. റ​ഷീ​ദ്, സി.​കെ. അ​ബ്ദു​റ​ഹ്മാ​ന്‍, പി.​എ. റ​ഷീ​ദ്, ഇ.​കെ. ബാ​ദു​ഷ, പി. ​മ​ജീ​ദ്, എം.​വി. സ​ന്ദീ​വ്, പി.​കെ. സി​ദ്ദി​ഖ്, പി.​കെ. സ​ത്യ​ന്‍, പി. ​ഷ​രീ​ഫ്, ടി.​ടി. റ​ഷീ​ദ്, ഒ.​പി. ഉ​ണ്ണി, കെ. ​സു​രേ​ന്ദ്ര​ന്‍, എം. ​ഉ​സ്മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.