ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​ന് അ​നു​മ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധം
Tuesday, January 14, 2020 12:18 AM IST
തി​രു​വ​മ്പാ​ടി: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ട​ത്തുംപൊ​യി​ലി​ൽ ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് അ​നു​മ​തി ന​ൽ​കി​യ​തി​ൽ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം. നേ​ര​ത്തെ പ്ലാ​ന്‍റ് തു​ട​ങ്ങാ​നാ​യി മ​ണ്ണു നീ​ക്കം ചെ​യ്തപ്പോൾ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​പ്ര​കാ​രം ക​ള​ക്ട​ർ ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞി​രു​ന്നു.
എ​ന്നാ​ൽ സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി വീ​ണ്ടും അ​നു​മ​തി വാ​ങ്ങി​യ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റ് വി​രു​ദ്ധ സ​മി​തി പ​റ​ഞ്ഞു.
യോ​ഗം ക​ൺ​വീ​ന​ർ ജോ​ർ​ജ് വാ​ത്തോ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചു​ണ്ട​ത്തും പൊ​യി​ൽ പാ​രീ​ഷ് ഹാ​ളി​ൽ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.