ഡ​യാ​ന ലി​സി​ക്കു വീ​ടൊ​രു​ക്കാ​ൻ ഉ​ത്സ​വ രാ​വ് പാ​സ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Thursday, December 12, 2019 12:08 AM IST
പേ​രാ​മ്പ്ര: നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റേ​യും കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ പേ​രാ​മ്പ്ര​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​രാ​മ്പ്ര​യി​ൽ ചെ​രു​പ്പ് കു​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ഡ​യാ​ന ലി​സി​ക്ക് സ്ഥ​ല​വും വീ​ടും വാ​ങ്ങു​ന്ന​തി​ന് ഫ​ണ്ട്‌ സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി സം​ഗീ​ത പ​രി​പാ​ടി​യു​ടെ പാ​സ് വി​ത​ര​ണം ആ​രം​ഭി​ച്ചു.

‘തെ​രു​വി​ന്‍റെ കൂ​ട്ടു​കാ​രി​ക്ക് കൂ​ടൊ​രു​ക്കാ​ൻ ' എ​ന്ന പേ​രി​ൽ ജ​നു​വ​രി 28ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വ​രാ​വ് മെ​ഗാ പ​രി​പാ​ടി​യു​ടെ പാ​സ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ. ​എം.​കെ. മു​നീ​ർ എം​ൽ​എ പേ​രാ​മ്പ്ര ഫൈ​ൻ ഗോ​ൾ​ഡ് പാ​ല​സ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ സി.​എ​ച്ച്. ഷാ​നി​ദി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. കെ.​എം. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ്, എ​സ്.​കെ. അ​സൈ​നാ​ർ, പി.​കെ. ഷാ​ജി​ത്ത്, ടി.​കെ. നൗ​ഷാ​ദ്, വി.​കെ. നൗ​ഷാ​ദ്, വി.​പി. കു​ഞ്ഞീ​തു, റി​യാ​സ് കാ​യ​ണ്ണ പ്ര​സം​ഗി​ച്ചു.

21 മു​ത​ൽ താ​ഴെ പ​റ​യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും പാ​സ് ല​ഭ്യ​മാ​വും. ഫൈ​ൻ ഗോ​ൾ​ഡ് പാ​ല​സ് പേ​രാ​മ്പ്ര, ഗ്രാ​ൻ​ഡ് ഹൗ​സ് പേ​രാ​മ്പ്ര, ബാ​ങ്ക് മാ​ൾ പേ​രാ​മ്പ്ര, പ്രൈം ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പേ​രാ​മ്പ്ര, മേ​പ്പ​യ്യൂ​ർ, ഖ​യാ​ൽ മോ​ട്ടോ​ർ​സ് കൈ​ത​ക്ക​ൽ, സൈ​സ് ലിം​ഗ​റി ഷോ​പ്പ് പേ​രാ​മ്പ്ര, മി​ലാ​സ് ട്രാ​വ​ൽ​സ് പേ​രാ​മ്പ്ര.