കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, November 13, 2019 10:37 PM IST
താ​മ​ര​ശേ​രി: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ച് ഭ​ര്‍​ത്താ​വി​നൊ​പ്പം ബൈ​ക്കി​ന്‍റെ പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പു​ത്തൂ​ര്‍ കു​റു​ക്ക​ഞ്ചാ​ലി​ല്‍ സു​ലൈ​മാ​ന്‍റെ ഭാ​ര്യ മ​റി​യം(46)​ആ​ണ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​മ്പ​ല​ക്ക​ണ്ടി പു​തി​യോ​ത്ത് ജു​മാ മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍.

ബൈ​ക്കി​നെ മ​റി​ക​ട​ന്നു ക​യ​റു​ക​യാ​യി​രു​ന്ന കോ​ഴി​ക്കോ​ട്-​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി റൂ​ട്ടി​ലോ​ടു​ന്ന കെ​എ​ല്‍ 15- 9967ന​മ്പ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി പോ​യി​ന്‍റ് ടു ​പോ​യി​ന്‍റ് ബ​സി​ന്‍റെ ഇ​ട​തു​വ​ശം ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കെ​എ​ല്‍ 57 എ​ച്ച് 2723 ന​മ്പ​ര്‍ പ​ള്‍​സ​ര്‍ ബൈ​ക്കി​ല്‍ ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ബൈ​ക്കി​ല്‍ നി​ന്നും മ​റി​യം ബ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബൈ​ക്ക് മ​റി​ഞ്ഞ് സു​ലൈ​മാ​ന് നി​സാ​ര പ​രി​ക്കേ​റ്റു. ഈ​ങ്ങാ​പ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ദേ​ശീ​യ പാ​ത 766ല്‍ ​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. മ​ക്ക​ള്‍: ഷ​മീ​മ, ഷ​മീ​റ, മു​ഹ​മ്മ​ദ് ഹ​ബീ​ബ്. മ​രു​മ​ക്ക​ള്‍‌: റ​ഫീ​ഖ് മു​ക്കം, നാ​സ​ര്‍ ല​ത്തീ​ഫ് വെ​ള്ള​ക്കോ​ട്.