74 -ാം വ​യ​സി​ലും കാ​ർ​ഷി​ക വൃ​ത്തി​യി​ൽ ക​ർ​മനി​ര​ത​നാ​യി രാ​മ​ൻ
Tuesday, November 12, 2019 12:25 AM IST
മു​ക്കം: 74-ാം വ​യ​സി​ലും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മാ​മ്പ​റ്റ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ൻ.
മാ​മ്പ​റ്റ കു​ള​ങ്ങ​ര തൊ​ടി​ക​യി​ൽ രാ​മ​നാ​ണ് ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നി​ടെ ഒ​രു ബൈ​പാ​സ് സ​ർ​ജ​റി​യ​ട​ക്കം നാ​ല് സ​ർ​ജ​റി​ക​ൾ ചെ​യ്തി​ട്ടു​ണ്ട​ങ്കി​ലും കൃ​ഷി​പ്പ​ണി​യി​ൽ അ​തൊ​ന്നും രാ​മ​ന് ഒ​രു ത​ട​സ​മേ​യ​ല്ല. രാ​വി​ലെ എ​ട്ടി​ന് തൂ​മ്പ​യു​മെ​ടു​ത്ത് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യാ​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ കൈ​മെ​യ്യ് മ​റ​ന്ന് അ​ധ്വാ​നി​ക്കും. കൊ​ടു​വ​ള്ളി മ​ട​വൂ​ർ​മു​ക്കി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന രാ​മ​ൻ പ​ത്ത് വ​ർ​ഷം മു​ൻ​പാ​ണ് മാ​മ്പ​റ്റ​യി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. രാ​മ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ക​ർ​ഷ​ക​രാ​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്നാ​ണ് കൃ​ഷി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന അ​ഞ്ചേ​ക്ക​റോ​ളം സ്ഥ​ല​ത്ത് അ​ച്ഛ​നും അ​മ്മ​യും കൃ​ഷി ചെ​യ്തി​രു​ന്നു. ഭൂ​മി ഭാ​ഗം​വ​ച്ച​പ്പോ​ൾ കൃ​ഷി ചെ​യ്യാ​ൻ സ്ഥ​ല​മി​ല്ലാ​താ​യി. മാ​മ്പ​റ്റ​യി​ലെ വീ​ടി​നോ​ട് ചേ​ർ​ന്ന ഭൂ​മി​യി​ലും അ​യ​ൽ​വാ​സി​യാ​യ പ്രേ​മ​ന്‍റെ ഭൂ​മി​യി​ലും ഉ​ൾ​പ്പെ​ടെ മൂ​ന്ന് സ്ഥ​ല​ത്ത് രാ​മ​ൻ ഇ​ന്നും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. രാ​മ​ന് കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യം തി​രി​ച്ച​റി​ഞ്ഞ പ്രേ​മ​ൻ ത​ന്‍റെ സ്ഥ​ലം കൃ​ഷി ചെ​യ്യാ​ൻ വി​ട്ടു ന​ൽ​കു​ക​യാ​യി​രു​ന്നു.
മ​ഞ്ഞ​ൾ, ഇ​ഞ്ചി, ചേ​ന, ചേ​മ്പ്, വാ​ഴ, ക​പ്പ, മ​ത്ത​ൻ, ക​മുക്് തു​ട​ങ്ങി​യ​വ​യെ​ല്ലാം കൃ​ഷി​യി​ട​ത്തി​ലു​ണ്ട്. രാ​സ​വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും ഉ​പ​യോ​ഗി​ക്കാ​തെ പൂ​ർ​ണ​മാ​യും ജൈ​വ രീ​തി​യി​ലാ​ണ് കൃ​ഷി. കൃ​ഷി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന സ​ന്തോ​ഷം മ​റ്റൊ​ന്നി​ൽ നി​ന്നും ല​ഭി​ക്കി​ല്ല​ന്ന് രാ​മ​ൻ പ​റ​യു​ന്നു.