'നാ​ടി​നെ കാ​ക്കാ​ന്‍ ' കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ഹാപ്ര​ക്ഷോ​ഭം 13ന്
Monday, November 11, 2019 12:37 AM IST
കോ​ഴി​ക്കോ​ട് : കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്‍റെ വി​ഭ​ജ​ന-​വ​ര്‍​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ​യും ആ​ര്‍​സി​പി ക​രാ​റി​ല്‍ നി​ന്നും പൂ​ര്‍​ണ്ണ​മാ​യി പി​ന്‍​മാ​റ​ണ​മെ​ന്നും വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മ​ര​ണാ​ന​ന്ത​ര നീ​തി ഉ​റ​പ്പു​ല​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തു​ന്ന നാ​ടി​നെ കാ​ക്കാ​ന്‍ ' മ​ഹാ​പ്ര​ക്ഷോ​ഭം 13-ന് ​ആ​ദാ​യ​നി​കു​തി ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. 19-ന് ​ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ദി​ന​ത്തി​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ദേ​ശ​ര​ക്ഷാ സം​ഗ​മ​വും ബാ​ങ്ക് ദേ​ശ​സാ​ല്‍​ക്ക​ര​ണ​ത്തി​ന്‍റെ 50-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബാ​ങ്ക് ദേ​ശ​സാ​ല്‍​ക്ക​ര​ണം ഇ​ന്ന് ഇ​ന്ത്യ അ​നു​ഭ​വി​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​റും ന​ട​ക്കും. വൈ​കീ​ട്ട് മൂ​ന്നി​ന് വ​ട​ക​ര ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ക്കും. ശി​ശു​ദി​ന​ത്തി​ല്‍ രാ​വി​ലെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും 30-ന് ​ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടി​വും, ഡി​സം​ബ​ര്‍ പ​ത്തി​ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടി​വും ന​ട​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് അ​റി​യി​ച്ചു.
പോ​ലീ​സ് ഭ​ര​ണ​കൂ​ട​ത്തെ​യും സി​പി​എ​മ്മി​നെ​യും ന​യി​ക്കു​ന്ന മ​ഹാ​ദു​ര​വ​സ്ഥ​യാ​ണ് പി​ണ​റാ​യി ഭ​ര​ണ​ത്തി​നു കീ​ഴി​ലു​ള്ള​തെ​ന്നും അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വ​ത്തി​ന്‍റെ ന​യ​മാ​ണോ പോ​ലീ​സ് ന​യ​മാ​ണോ സി​പി​എം സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് പാ​ര്‍​ട്ടി വ്യ​ക്ത​മാ​ക്ക​ണം. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​വോ​യി​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ന്‍ നേ​തൃ​ത്വം ത​യ്യാ​റാ​ക​ണ​മെ​ന്നും സി​ദ്ദി​ഖ് കൂ​ട്ടി​ചേ​ര്‍​ത്തൂ. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ചോ​ല​യ്ക്ക​ല്‍ രാ​ജേ​ന്ദ്ര​ന്‍ , എ.​ഷി​യാ​ലി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.