കൂ​രാ​ച്ചു​ണ്ട് പഞ്ചായത്തിൽ സ്റ്റേ​ഡി​യം നി​ർ​മിക്ക​ണ​മെ​ന്ന് ഡിവൈഎഫ്ഐ
Monday, October 14, 2019 12:09 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ പൊ​തു സ്റ്റേ​ഡി​യം നി​ർ​മിക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നിര​വ​ധി കാ​യി​ക പ്ര​തി​ഭ​ക​ൾ വ​ള​ർ​ന്നുവ​രു​ന്ന കൂ​രാ​ച്ചു​ണ്ടി​ൽ പൊ​തു​സ്റ്റേ​ഡി​യം ഇ​ല്ലാ​ത്ത​ത് ത​ട​സ​മാ​കുന്നുണ്ട്.
ക​ക്ക​യ​ത്ത് കെ.​വി. അ​ഗ​സ്റ്റി​ൻ ന​ഗ​റി​ൽ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​എം. നീ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​കെ. ശ​ര​ത്ത് ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​ജി. അ​രു​ൺ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ടി. ​സ​രു​ൺ, വി.​ജെ. സ​ണ്ണി, കെ.​ആ​ർ. ജി​തേ​ഷ്, പി.​കെ സു​ർ​ജി​ത്ത്, ആ​ർ.​കെ. ഫെ​ബി​ൻ ലാ​ൽ, വി​ജീ​ഷ് കു​മാ​ർ, ജി​നി രാ​ജ​ൻ, പൊ​ന്നു ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.