ട്രെ​യി​നി​ൽ നി​ന്നു വീ​ണു മ​രി​ച്ചു
Monday, September 23, 2019 10:07 PM IST
വ​ട​ക​ര: വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യു​വാ​വ് ട്രെ​യി​നി​ൽ നി​ന്നു വീ​ണു​മ​രി​ച്ചു. ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ കേ​ളോ​ത്ത് അ​ബൂ​ബ​ക്ക​ർ ദി​ൽ​വാ​റാ​ണ് (39) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് എ​ഗ്മൂ​ർ എ​ക്സ്പ്ര​സി​ൽ നി​ന്നാ​ണ് വീ​ണ​ത്.

ട്രെ​യി​ൻ നി​ർ​ത്തു​ന്ന​തി​നു മു​ന്പ് ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​നും ഇ​ട​യി​ൽ​പെ​ട്ട് അ​ബൂ​ബ​ക്ക​ർ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.