പ​ഠി​ച്ച സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​രു​ന്നൊ​രു​ക്കി പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യു​ടെ വി​വാ​ഹം
Tuesday, August 20, 2019 12:17 AM IST
കോ​ഴി​ക്കോ​ട്: ഫ​റോ​ക്ക് ന​ല്ലൂ​ർ നാ​രാ​യ​ണ എ​ൽ​പി ബേ​സി​ക് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി ശി​ൽ​പ്പയു​ടെ ക​ല്യാ​ണ​ത്തി​നാ​ണ് പ​ഠി​ച്ച സ്ക​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ല്യാ​ണ സ​ദ്യ​യൊ​രു​ക്കി മാ​തൃ​ക​യാ​യ​ത്. നാ​ര​ങ്ങ​യി​ൽ മോ​ഹ​ന​ൻ, വ​സ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ശി​ൽ​പ. ശി​ൽ​പ​യു​ടെ ആ​ഗ്ര​ഹ​ത്തി​ന് സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ ക​മ്മി​റ്റി അ​തി​നു വേ​ണ്ട അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
ക​ല്യാ​ണ​ത്തി​ന് നാ​രാ​യ​ണ എ​ൽ​പി ബേ​സി​ക് സ്കൂ​ളി​ലെ​യും റെ​യി​ൻ​ബോ പ്രീ​സ്കൂ​ളി​ലെ​യും മു​ഴു​വ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​വാ​ഹ​സ​ദ്യ ഒ​രു​ക്കി. സ​മൂ​ഹ സ​ദ്യ കു​രു​ന്നു​ക​ൾ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​യി മാ​റി. വ​ധൂ വ​ര​ൻ​മാ​ർ​ക്ക് കു​ട്ടി​ക​ൾ സ്വ​ന്ത​മാ​യി ഉ​ണ്ടാ​ക്കി​യ ഗ്രീ​റ്റിം​ഗ്കാ​ർ​ഡും സ​മ്മാ​ന​ങ്ങ​ളും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി. ​സു​ഹൈ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൈ​മാ​റി.