നഗരത്തിലെ വീ​ട്ടി​ൽ ക​വ​ർ​ച്ചാ​ശ്ര​മം: രണ്ടു സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ
Tuesday, June 25, 2019 12:41 AM IST
കോ​ഴി​ക്കോ​ട്: ആളില്ലാത്ത വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച സ്ത്രീ​ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പി​ച്ചു. കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ മ​ഞ്ജു, ശി​വ​കാ​മി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ഞാ​യ​റാ​ഴ്ച വൈ​കുന്നേരം നാ​ലോ​ടെ പാ​ള​യം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ന് പി​ൻ​വ​ശം പു​തി​യ കോ​വി​ല​കം പ​റ​മ്പി​ൽ ഗ​ണേ​ശ‌​ന്‍റെ വീ​ട്ടി​ൽ നിന്നാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ ത​ര​പ്പെ​ടു​ത്തി അ​ക​ത്ത് ക​യ​റി തി​രി​ച്ചി​റ​ങ്ങ​വേ പ​രി​സ​ര​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ച് വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ ശ്ര​മ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.
വീ​ട്ടി​ൽ നി​ന്ന് ഒ​ന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തെന്നും ക​സ​ബ എ​സ്ഐ വി. ​സി​ജി​ത്ത് അ​റി​യി​ച്ചു.