കെഎസ്ആർടിസിയുടെ അ​വ​ഗ​ണ​ന: ആ​ന​ക്കാം​പൊയി​ൽ ഒ​റ്റ​പ്പെ​ടു​ന്നു
Tuesday, June 25, 2019 12:41 AM IST
തി​രു​വ​മ്പാ​ടി: കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളെ​മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന മ​ല​യോ​ര​മേ​ഖ​ല​യാ​യ ആ​ന​ക്കാംപൊ​യി​ലി​നോടു ​അ​വ​ഗ​ണ​ന. എ​രു​മേ​ലി, മൂ​ല​മ​റ്റം, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി എ​ന്നി​ങ്ങ​നെ ആ​ന​ക്കാം​പെ​ായി​ലി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ നാ​ല് ബ​സു​ക​ളാ​ണ് യാ​തൊ​രു​കാ​ര​ണ​വു​മി​ല്ലാ​തെ കെ​എ​സ്ആ​ർ​ടി​സി നി​ർ​ത്തി​വ​ച്ച​ത്.
സ​ർ​വീ​സ് ന​ഷ്ട​മാ​ണെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് എ​രു​മേ​ലി സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​ത് . എ​ന്നാ​ൽ ആ​ന​ക്കാം​പെ​ായി​ലിൽ നി​ന്ന് പു​റ​പ്പെ​ടു​മ്പോ​ഴും തി​രി​ച്ച് വ​രു​മ്പോ​ഴും ര​ണ്ട് സ​ർ​വീ​സു​ക​ൾ ഈ ​ബ​സി​ന്‍റെ തൊ​ട്ടു മു​ൻ​പി​ൽ തി​രു​വ​മ്പാ​ടി​യി​ൽ നി​ന്ന് പോ​കു​ന്ന​താ​ണ് ന​ഷ്ട​ത്തി​നു കാ​ര​ണം. പ​ല ത​വ​ണ ഈ ​പ്ര​ശ്ന​ത്തെ കു​റി​ച്ച് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മെ​ടു​ക്കാ​തെ സ​ർ​വീ​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് കെ​എ​സ്ആ​ർ​ടി​സി​യെ​മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന മ​ല​യോ​ര​മേ​ഖ​ല​യി​ലെ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രെ എ​റെ ദു​ര​ത​ത്തി​ൽ ആ​ക്കി​യി​രി​ക്കു​ക​യാ​ണ്.
അടുത്തിടെ കോ​ഴി​ക്കോ​ട് ഡി​പ്പോ തി​രു​വ​മ്പാ​ടി​ക്ക് ര​ണ്ട് സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ച്ച​തി​ൽ ഒ​രു ബ​സ് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. 5.20ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി ആ​ന​ക്കാം​പെ​ായി​ലി​ന് പോ​കു​ന്ന ബ​സ് മി​ക്ക ദി​വ​സ​വും കാ​ണാ​റി​ല്ല. ഇ​ത് സ്വകാര്യ ബ​സു​ക​ളു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണെ​ന്നു​ള്ള ആ​ക്ഷേ​പ​വു​മു​ണ്ട്. ഇ​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് ആ​ന​ക്കാം​പെ​ായി​ൽ, ക​രി​മ്പ്, മു​ത്ത​പ്പ​ൻ​പു​ഴ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. മൂ​ന്ന് മാ​സ​മാ​യി മ​ല​യോ​ര മേ​ഖ​ല​ക​ളാ​യ മു​ത്ത​പ്പ​ൻ​പു​ഴ, ക​രി​മ്പ് ,ആ​ന​ക്കാം​പൊ​യി​ൽ, പൂ​വാ​റം​തോ​ട് എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്ക് ന​ട​ത്തി​യ ചെ​യിൻ സ​ർ​വീ​സ് നി​ർ​ത്തി​യ​ത് സ്വകാ​ര്യ​ബ​സു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് എ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
മ​ല​യോ​ര​മേ​ഖ​ല​യി​ലെ സ​ർ​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി​യ​ത് വ​ൻ ന​ഷ​ട​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്ക് വ​രു​ത്തി​വ​യ്ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ആ​ന​ക്കാം​പൊ​യി​ൽ റൂ​ട്ടി​ൽ നി​ർ​ത്തി​വ​ച്ച ചെ​യിൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച് യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​ല​യോ​ര മേ​ഖ​ല കെ​എ​സ്ആ​ർ​ടി​സി ഫോ​റം അ​ധി​കൃ​ത​ർ ആ​വശ്യ​പ്പെ​ട്ടു.