പി.ജെ. ജോസഫ് ഏകാധിപതിയെന്ന്
Tuesday, June 25, 2019 12:41 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​കോ​ൺ​ഗ്ര​സ് -എം ​പാ​ർ​ട്ടി ലീ​ഡ​റും വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും താ​ൻ​ത​ന്നെ​യെ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ക്കു​ക​യും സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ച്ച് ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വി​സ​മ​മ്മ​തി​ക്കു​ക​യും ചെ​യ്ത പി.​ജെ. ജോ​സ​ഫ് ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ​ത്തി​ലെ ഏ​കാ​ധി​പ​തി​യും അ​ധി​കാ​ര​മോ​ഹി​യു​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ൺ പൂ​ത​ക്കു​ഴി.
കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ​ന്പൂ​ർ​ണ ജി​ല്ലാ ക​മ്മി​റ്റി ജ​ന​റ​ൽ​ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജോ​സ് കെ. ​മാ​ണി എം​പി​ക്കു ജി​ല്ലാ​ക​മ്മി​റ്റി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫി​നെ പു​റ​ത്താ​ക്കി​യെ​ന്ന് പ്ര​സ്താ​വ​ന​യി​റ​ക്കു​ക​യും സ​മാ​ന്ത​ര​ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത​വ​രെ ജി​ല്ലാ​ക​മ്മി​റ്റി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി. 128 ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളി​ൽ 91 പേ​ർ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, കെ.​കെ. നാ​രാ​യ​ണ​ൻ, ആ​ന്‍റ​ണി ഈ​രൂ​രി, മ​ത്താ​യി പൂ​ത​ക്കു​ഴി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​യ​ലാ​ങ്ക​ര മു​ഹ​മ്മ​ദ് ഹാ​ജി, ട്ര​ഷ​റ​ർ സു​രേ​ന്ദ്ര​ൻ പാ​ലേ​രി, എം.​കെ. ഏ​ലി​യാ​സ്, ബോ​ബി മു​ക്കം​തോ​ട്ടം, അ​രു​ൺ​ജോ​സ്, എ. ​ഭ​ക്തോ​ത്ത​മ​ൻ, കെ.​കെ. രാ​ഘ​വ​ൻ, ഷാ​ജു ജോ​ർ​ജ്, കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, പി.​എ. ജ​യ​പ്ര​കാ​ശ്, ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ, സാ​മി​ക്കു​ട്ടി, കെ.​ഷി​നി, യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജോ ജോ​സ്, കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​ർ​ജ്, ക​ർ​ഷ​ക​യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി ക​റു​ക​മാ​ലി, കെ​എ​സ്‌​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​ടി. സ​നീ​ഷ്, കേ​ര​ള ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.