ഡെ​ങ്കി​പ്പനി: മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാൻ നിർദേശം
Tuesday, June 25, 2019 12:41 AM IST
കോ​ഴി​ക്കോ​ട്: ഇ​ട​വി​ട്ടു പെ​യ്യു​ന്ന മ​ഴ ഈ​ഡി​സ് കൊ​തു​കു​ക​ൾ പെരു കാൻ ഇ​ട​യാ​ക്കു​ന്ന​തി​നാ​ല്‍ ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി. ജ​യ​ശ്രീ. ഈ​മാ​സം ജി​ല്ല​യി​ൽ 23 ആ​ളു​ക​ൾ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 395 സം​ശ​യാ​സ്പ​ദ കേ​സു​ക​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടെ ഈ ​വ​ര്‍​ഷം 55 സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും 569 സം​ശ​യാ​സ്പ​ദ കേ​സു​ക​ളു​മാ​യി. മ​ല​യോ​ര മേ​ഖ​ല​യി​ലെ മ​രു​തോ​ങ്ക​ര, കു​ണ്ടു​തോ​ട്, ച​ങ്ങ​രോ​ത്ത് കാ​യ​ക്കൊ​ടി, പ​ന്നി​ക്കോ​ട്ടൂ​ര്‍, കു​റ്റ്യാ​ടി, കു​ന്നു​മ്മ​ല്‍, വേ​ളം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ലും.
ഈ​ഡി​സ് ഈ​ജി​പ്തി കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ട​ത്തു​ന്ന​ത്. ഇ​വ ശു​ദ്ധ ജ​ല​ത്തി​ല്‍ മു​ട്ട​യി​ട്ട് പെ​രു​കു​ന്നു. അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പാ​ഴ് വ​സ്തു​ക്ക​ള്‍, ട​യ​റു​ക​ള്‍, ചി​ര​ട്ട​ക​ള്‍, ക​ളി​ക്കോ​പ്പു​ക​ള്‍ എ​ന്നി​വ​യില്‍ വെ​ള്ളം കെ​ട്ടി​കി​ട​ന്ന് അ​തി​ല്‍ ഈ​ഡി​സ് കൊ​തു​കു​ക​ള്‍ വ​ള​രു​ന്നു. റ​ബ്ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലെ ചി​ര​ട്ട​ക​ള്‍, ക​മു​ക് തോ​ട്ട​ങ്ങ​ളി​ലെ പാ​ള​ക​ള്‍, കൊ​ക്കോ​തൊ​ണ്ടു​ക​ള്‍, ഒ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലെ പാ​ഴ് വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലും ഈ​ഡി​സ് കൊ​തു​കു​ക​ള്‍ മു​ട്ട​യി​ട്ട് പെ​രു​കും. കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
പെ​ട്ടെ​ന്നു​ള്ള തീ​വ്ര​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ള്‍​ക്ക് പി​റ​കി​ല്‍ വേ​ദ​ന, ഓ​ക്കാ​നം, പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, ശ​രീ​ര​ത്തി​ല്‍ ചു​വ​ന്ന ത​ടി​പ്പു​ക​ള്‍ എ​ന്നി​വ​യാ​ണ ് ഡെ​ങ്കി​പ്പ​നി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ള്‍. ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ ചി​കി​ത്സ തേ​ടു​ക​യും വി​ശ്ര​മി​ക്കു​ക​യും വേ​ണം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. സ്വ​യം ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​ക​രു​ത്. കൊ​തു​കു​ക​ടി ഏ​ല്‍​ക്കാ​തെ സൂ​ക്ഷി​ക്ക​ണം. വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ ഡ്രൈ​ഡേ ആ​ച​രി​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.