ഹോ​ട്ട​ൽ കു​ത്തിത്തു​റ​ന്ന് മോ​ഷ​ണം
Tuesday, June 25, 2019 12:40 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡി​ലെ സാ​ഗ​ർ ഹോ​ട്ട​ലിൽ മോഷണം. ഉ​ട​മസ്ഥൻ രാ​ജ​ൻ ഇന്നലെ രാവിലെ തുറക്കാനെത്തിയപ്പോഴാണ് പി​ൻ​ഭാ​ഗ​ത്തെ വാ​തി​ലിന്‍റെ പൂ​ട്ട് ത​ക​ർ​ത്ത​ത് കണ്ടെത്തിയത്.
മേ​ശയിലുണ്ടായിരുന്ന നാ​ണ​യ​ങ്ങ​ളും ഇ​ലാ​ജ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​റി​ന്‍റെ സാ​ന്ത്വ​നപ്പെ​ട്ടി​യി​ലെ പ​ണ​വും ക​ല്ലാ​ച്ചി ആ​ലി​യോ​ട്ട് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പെ​ട്ടി​യി​ലെ പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. മേശവ​ലി​പ്പി​ലെ പേ​പ്പ​റു​ക​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.