ക​ട​പ്പു​റത്ത് പോ​ലീ​സ് നി​രീ​ക്ഷ​ണ​ം ശക്തമാക്കി
Tuesday, June 25, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: ക​ട​പ്പു​റ​ത്തെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ​യും മോ​ഷ്ടാ​ക്ക​ളെ​യും തു​ര​ത്താ​ന്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.
ബ​ട്ട്‌​റോ​ഡി​ലും പു​തി​യാ​പ്പ ഹാ​ര്‍​ബ​റി​ലും ബീ​റ്റ് പോ​ലീ​സി​നെ നി​യോ​ഗി​ച്ചു. ര​ണ്ടി​ട​ങ്ങ​ളി​ലും ര​ണ്ടു​പേ​ർ വീ​തം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ല്‍​ന​ട​യാ​യി ഇ​വ​ർ സ​ഞ്ച​രി​ക്കും. വെ​ള്ള​യി​ല്‍ എ​സ്‌​ഐ വി.​ധ​ന​ഞ്ജ​യ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സേ​വ​നം ല​ഭ്യ​മാ​ക്കു​ക.
പു​തി​യാ​പ്പ​യി​ലും ബ​ട്ട്‌​റോ​ഡ് ബീ​ച്ചി​ലും മോ​ഷ​ണ​വും സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യ​വും വ​ര്‍​ധി​ച്ചു​വെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വെ​ള്ള​യി​ല്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ക​ട​പ്പു​റ​ത്തു നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് മോ​ഷ​ണം പ​തി​വാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​ന്‍ ബീ​റ്റ് പോ​ലീ​സി​ന് ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ഈ ​മാ​സം നാ​ലി​ന് ബീ​ച്ചി​ലെ​ത്തി​യ ര​ണ്ടു യു​വ​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ ബാ​ഗ് ക​വ​രു​ക​യും പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.