പ്ര​ള​യാ​ന​ന്ത​ര ഭ​വ​ന നി​ര്‍​മാ​ണം: സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ർക്ക് അവസരം
Tuesday, June 25, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ന​ട​ന്നു വ​രു​ന്ന പ്ര​ള​യാ​ന​ന്ത​ര ഭ​വ​ന നി​ര്‍​മ്മാ​ണ പ​ദ്ധ​തി​യി​ല്‍ പൂ​ര്‍​ണ്ണ​മാ​യി വീ​ട് ത​ക​ര്‍​ന്നു​പോ​യ വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ വി​ക​സി​പ്പി​ച്ച അ​പ്ലി​ക്കേ​ഷ​നി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ ആ​വ​ശ്യ​മു​ണ്ട്. ഇ​ന്‍റ​ര്‍​നെ​റ്റുള​ള സ്മാ​ര്‍​ട്ട് ഫോ​ണ്‍, ടൂ​വീ​ല​ര്‍ എ​ന്നി​വ​യു​ള്ള​വ​ര്‍ 26 ന് ​രാ​വി​ലെ 11ന് ​കോ​ഴി​ക്കോ​ട് ദാ​ര്യ​ദ്ര്യ​ല​ഘു​ക​ര​ണ വി​ഭാ​ഗ​ത്തി​ലെ ലൈ​ഫ് മി​ഷ​ന്‍ ഓ​ഫീ​സി​ല്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​മാ​യി എ​ത്ത​ണ​മെ​ന്ന് ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു. ദി​വ​സേ​ന യാ​ത്രാ ബ​ത്ത ഇ​ന​ത്തി​ല്‍ 400 രൂ​പ​യും വീ​ടൊ​ന്നി​ന് 25 രൂ​പ​യും ന​ല്‍​കും.
കോ​ഴി​ക്കോ​ട്, താ​മ​ര​ശേ​രി, കൊ​യി​ലാ​ണ്ടി, വ​ട​ക​ര എ​ന്നീ താ​ലൂ​ക്കു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും നി​യ​മ​നം. വിവരങ്ങൾക്ക് ഫോ​ണ്‍ - 9567941689.