നി​രോ​ധി​ത വെ​ളി​ച്ചെണ്ണ ബ്രാ​ന്‍​ഡു​ക​ളു​ടെ വി​ല്‍​പ്പ​ന: കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം
Tuesday, June 25, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ 136 വെ​ളി​ച്ചെ​ണ്ണ സാ​മ്പി​ളു​ക​ളി​ല്‍ 49 എ​ണ്ണം ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മം 2006 പ്ര​കാ​രം ഗു​ണ​മേ​ന്‍​മ ഇ​ല്ലാ​ത്ത​തോ, ലേ​ബ​ല്‍ വി​വ​ര​ങ്ങ​ള്‍ അ​പൂ​ര്‍​ണമാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​വ​യോ നി​യ​മ​ത്തി​ലെ മ​റ്റ് വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത​വ​യോ ആ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി.
29 ബ്രാ​ന്‍​ഡു​ക​ളു​ടെ നി​ര്‍​മ്മാ​ണം/ വി​പ​ണ​നം, വി​ല്‍​പ്പ​ന എ​ന്നി​വ ജി​ല്ല​യി​ല്‍ നി​രോ​ധി​ച്ചു. 42 കേ​സു​ക​ളി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​രം നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. തു​ട​ര്‍​ച്ച​യാ​യി ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ വെ​ളി​ച്ചെ​ണ്ണ നി​ര്‍​മ്മി​ച്ചി​രു​ന്ന ആ​റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി. കേ​സു​ക​ളി​ല്‍ 495000 രൂ​പ പി​ഴ ചു​മ​ത്തി​.
സ​മീ​പ​കാ​ല​ പ​രി​ശോ​ധ​ന​യി​ല്‍ തമിഴ്നാട്ടിലെ ബാ​ല​കു​മ​ര​ന്‍ ഓ​യി​ല്‍ മി​ല്‍ നി​ര്‍​മ്മി​ച്ചു വ​രു​ന്ന സൗ​ഭാ​ഗ്യ, സു​ര​ഭി, എ​ന്നീ ബ്രാ​ന്‍​ഡു​ക​ള്‍ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​വ​യു​ടെ വി​ല്‍​പ്പ​ന ജി​ല്ല​യി​ല്‍ നി​രോ​ധി​ച്ചി​രു​ന്നു. ഇ​തേ ക​മ്പ​നി നി​ര്‍​മ്മി​ച്ചു വ​രു​ന്ന ആ​യി​ല്യം, സൂ​ര്യ എ​ന്നീ ബ്രാ​ന്‍​ഡു​ക​ളും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​വ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​വ​ര്‍​ത്തി​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ബാ​ല​കു​മാ​ര​ന്‍ എ​ന്ന ഓ​യി​ല്‍ മി​ല്ലി​ന്‍റെ കേ​ന്ദ്ര ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത് അ​ട​ക്കു​മു​ള​ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ബാ​ല​കു​മാ​ര​ന്‍ ഓ​യി​ല്‍ മി​ല്‍ എ​ന്ന സ്ഥാ​പ​നം നി​ര്‍​മ്മി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന വെ​ളി​ച്ചെ​ണ്ണ ബ്രാ​ന്‍​ഡു​ക​ള്‍ എ​ല്ലാം ത​ന്നെ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​ക​മ്പ​നി​യു​ടെ വെ​ളി​ച്ചെ​ണ്ണ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി ക​ണ്ടാ​ല്‍ ക​ച്ച​വ​ട​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ നി​ര്‍​മിക്കു​ന്ന​തും സം​ഭ​രി​ക്കു​ന്ന​തും വി​ല്‍​ക്കു​ന്ന​തും അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.