കു​ടി​വെ​ള്ള വി​ത​ര​ണം വീ​ണ്ടും നി​ല​ച്ചു
Tuesday, June 25, 2019 12:40 AM IST
നാ​ദാ​പു​രം: കോ​ടി​ക​ള്‍ ചെ​ല​വി​ട്ട കു​ന്നു​മ്മ​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ വീ​ണ്ടും ജ​ല​വി​ത​ര​ണം മു​ട​ങ്ങി. കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലെ ച​ങ്ങ​രം​കു​ള​ത്ത് പ്ര​ധാ​ന പൈ​പ്പ് പ​ല​യി​ട​ത്തും പൊ​ട്ടി​യ​താ​ണ് പ​മ്പിം​ഗ് നി​ല​യ്ക്കാ​ന്‍ കാ​ര​ണം. 81 കോ​ടി രൂ​പ ചെ​ല​വി​ല്‍ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ല വി​ത​ര​ണം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പ് ന​ട​ത്തി​യ ട്രയൽ പ​മ്പിം​ഗി​ല്‍ ത​ന്നെ ത​ക​രാ​റു​ക​ള്‍ പ്ര​ക​ട​മാ​യി​രു​ന്നു.
എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നോ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നോ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യ്യാ​റാ​യി​ല്ല. പ്രശ്നങ്ങളും തകരാറുകളും പ​രി​ഹ​രി​ക്കാ​തെ​യാ​ണ് കോ​ഴി​ക്കോ​ട് പ്രോജ​ക്ട് വി​ഭാ​ഗം ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നി​ന് വ​ട​ക​ര ഡി​വി​ഷനി പ​ദ്ധ​തി കൈ​മാ​റി​യ​ത്. കാ​യ​ക്കൊ​ടി ച​ങ്ങ​രം കു​ള​ത്ത് പൈ​പ്പ് പൊ​ട്ടി എ​ന്ന് മാ​ത്ര​മ​ല്ല റോ​ഡും ത​ക​ര്‍​ന്നു. ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കും വി​ധ​മാ​ണ് റോ​ഡ് ത​ക​ര്‍​ന്ന​ത്. കു​റ്റ്യാ​ടി ക​ടേ​ക്ക​ച്ചാ​ലി​ലെ പ​മ്പ് ഹൗ​സി​ല്‍ നി​ന്ന് കോ​വു​ക്കു​ന്ന് സം​ഭ​ര​ണി​യി​ലേ​ക്ക് പോ​കു​ന്ന 600 എം ​എം​ഡി​ഐ പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. ത​ക​രാ​റ് നേ​രെ​യാ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന.