നാ​ട്ടു​പ​ച്ച കാ​ര്‍​ഷി​ക മേ​ള ഇ​ന്ന് സ​മാ​പി​ക്കും
Tuesday, June 25, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: ടൗ​ണ്‍​ഹാ​ളി​നു മു​ന്‍​വ​ശ​ത്തെ കോം​ട്ര​സ്റ്റ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന നാ​ട്ടു​പ​ച്ച കാ​ര്‍​ഷി​ക മേ​ള ഇ​ന്ന്് സാ​മാ​പി​ക്കും. മ​ല​ബാ​ര്‍ അ​ഗ്രി ഫ്‌​ള​വ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ള . മ​ലേ​ഷ്യ​ന്‍ റം​ബു​ട്ടാ​ന്‍, വി​ദേ​ശ സാ​ന്തോ​ള്‍, തെ​ങ്ങി​ന്‍ തൈ ​ഇ​ന​ങ്ങ​ളാ​യ സ​ണ്ണ​ങ്കി, കാ​സ​ര്‍​ഗോഡ് കു​ള്ള​ന്‍, കാ​സ​ര്‍​ഗോഡന്‍ കു​ള്ള​ന്‍ ക​മു​ക്, പ​ഴ​വ​ര്‍​ഗ തൈ​ക​ളാ​യ ഡ്യൂ​റി​യാ​ന്‍, ഫു​ലാ​സ​ന്‍, ലോ​ംഗന്‍, ആ​യു​ര്‍ ജാ​ക്ക്, സു​ന്ദൂ​ര ജാ​ക്ക്, മാ​വി​ന​ങ്ങ​ളാ​യ മ​ല്‍​ഗോ​വ, അ​ല്‍​ഫോ​ണ്‍​സ തു​ട​ങ്ങിയവ‍ മേ​ള​യി​ല്‍ ല​ഭിക്കും.

ഡ​യാ​ന ലി​സി​ക്ക് അവാർഡ്

പേ​രാ​മ്പ്ര: ഐ​എ​ന്‍​എ​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ​സ്.​എ. പു​തി​യ​വ​ള​പ്പി​ലി​ന്‍റെ സ്മ​ര​ണ​ാർഥം ചാ​ലി​ക്ക​ര മി​ല്ല​ത്ത് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ആ​ൻ​ഡ് റി​ലീ​ഫ് സൊ​സൈ​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യ അ​വാ​ര്‍​ഡ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ ഡ​യാ​ന ലി​സി​ക്ക്.
അ​വാ​ര്‍​ഡ് ജൂ​ലൈ അ​വ​സാ​ന വാ​രം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​പി. ആ​ലി​ക്കു​ട്ടി, ജ​നറൽ സെ​ക്ര​ട്ട​റി വി.​വി.​കെ. ത​റു​വ​യ് ഹാ​ജി, പി. ​സു​ലൈ​ന്‍​മാ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.