ഭ​ക്ഷ്യ വി​ഷ​ബാ​ധ: സ്‌​കൂ​ളു​ക​​ള്‍ ശ്രദ്ധിക്കണമെന്ന് നിർദേശം
Tuesday, June 25, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: സ്‌​കൂ​ളു​ക​ളി​ല്‍ ഭ​ക്ഷ്യ​വി​ത​ര​ണ​ത്തി​ല്‍ അ​പാ​ക​ത​യോ വി​ഷ​ബാ​ധ​യോ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ അ​സിസ്റ്റന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
ഭ​ക്ഷ്യ സു​ര​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ടു​ക്ക​ണം, കു​ടി​വെ​ള്ളം പ​രി​ശോ​ധി​ച്ച് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്ത​ണം, കി​ണ​റും പ​രി​സ​ര​വും വൃ​ത്തി​യാ​ക്ക​ണം, കു​ടി​വെ​ള്ളം ടാ​ങ്കു​ക​ള്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വൃ​ത്തി​യാ​ക്ക​ണം, പാ​ച​കം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​ടെയും ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​ടെയും മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം, സ്‌​കൂ​ളി​ലെ നൂ​ണ്‍ ഫീ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ഭ​ക്ഷ്യ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച ട്രെ​യി​നിം​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും അ​താ​ത് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും വേ​ണം.
എ​ല്ലാ സ്‌​കൂ​ളി​ലെ​യും പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്കും നൂ​ണ്‍ ഫീ​ഡിം​ഗ് ഓ​പീ​സ​ര്‍​മാ​ര്‍​ക്കും ഭ​ക്ഷ്യ​സു​ര​ക്ഷാ ബോ​ധ​വ​ത്കരണ ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണം, ഭ​ക്ഷ്യ​വി​ഷ​ബാ​ധ പോ​ലു​ള്ള അ​സു​ഖ​മു​ള​ള കു​ട്ടി​ക​ള്‍​ക്ക് ലീ​വ് അ​നു​വ​ദി​ക്ക​ണം.
പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍ അ​സു​ഖ​ബാ​ധി​ത​രാ​ണ​ങ്കി​ല്‍ അ​സു​ഖം ഭേ​ദ​മാ​കു​ന്ന​തു​വ​രെ ജോ​ലി​യി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്ക​ണം. പാ​കം ചെ​യ്ത ഭ​ക്ഷ​ണം കൃ​ത്യ​മാ​യ താ​പ​നി​ല എ​ത്തി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം, തി​ള​പ്പി​ച്ചാ​റി​യ വെ​ള​ളം മാ​ത്ര​മേ കു​ട്ടി​ക​ള്‍​ക്ക് കു​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നീ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​സി. ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.