കിണറിനു സ്ഥ​ലം ന​ല്‍​കി​യ കുടുംബം അപകടഭീതിയിൽ
Tuesday, June 25, 2019 12:38 AM IST
പേ​രാ​മ്പ്ര: ഒ​രു പ്ര​ദേ​ശ​മാ​കെ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടി​യപ്പോൾ പൊ​തു കി​ണ​റി​ന് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ കു​ടും​ബ​ത്തി​ന് ഇ​ന്ന് ആ ​കി​ണ​ര്‍ ഭീ​ഷ​ണി​യാ​വു​ന്നു.

ചെ​റു​വ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​വ​ള കു​ട്ടോ​ത്ത് പെ​രു​വാ​ന്തി പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ പെ​രു​വാ​ന്തി കൃ​ഷ്ണ​നും കു​ടും​ബ​ത്തി​നു​മാ​ണ് വീ​ടി​നോ​ട് ചേ​ര്‍​ന്ന കി​ണ​ര്‍ ഭീ​ഷ​ണി​യാ​വു​ന്ന​ത്. കോ​ള​നി​യി​ലെ 20 ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള​ത്തി​നാ​യി നി​ര്‍​മ്മി​ച്ച കി​ണ​ര്‍ ഇ​ന്ന് ഉ​പ​യോ​ഗ ശൂ​ന്യ​മാ​ണ്.

1988ല്‍ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ള​നി​യി​ല്‍ പൊ​തു കി​ണ​ര്‍ അ​നു​വ​ദി​ച്ച​പ്പോ​ള്‍ ആ​രും സ്ഥ​ലം ന​ല്‍​കാ​തെ വ​ന്ന​പ്പോ​ള്‍ കൃ​ഷ്ണ​ന്‍ ത​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്ന് ഒ​രു സെ​ന്‍റ് സ്ഥ​ലം കി​ണ​റി​നാ​യി പ​ഞ്ചാ​യ​ത്തി​ന് ന​ല്‍​കു​ക​യാ​യി​രു​ന്നു. കി​ണ​ര്‍ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​യി ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രി​ക്കെ മൂ​ന്ന് വ​ര്‍​ഷം മു​മ്പ് ശ​ക്ത​മാ​യ മ​ഴ​യി​ല്‍ കി​ണ​ര്‍ ഇ​ടി​യു​ക​യാ​യി​രു​ന്നു. കി​ണ​ര്‍ ന​വീ​ക​ര​ണ​ത്തി​ന് 2017-18 വ​ര്‍​ഷ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്ന് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ക​രാ​ര്‍ ന​ല്‍​കി. എ​ന്നാ​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​തെ ക​രാ​റു​കാ​ര​ന്‍ മു​ങ്ങി​യ​തോ​ടെ ന​വീ​ക​ര​ണം നി​ല​യ്ക്കു​ക​യും കി​ണ​ര്‍ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി മാ​റു​ക​യും ചെ​യ്തു. കാ​ര​യി​ല്‍ റോ​ഡി​നോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ആ​ള്‍​മ​റ​യോ, വേ​ലി​യോ ഇ​ല്ലാ​ത്ത പൊ​തു കി​ണ​ര്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​ണ്. നി​ത്യ​രോ​ഗി​യാ​യ കൃ​ഷ്ണ​ന്‍റെ വീ​ടി​ന് കി​ണ​റു​മാ​യി ഒ​രു മീ​റ്റ​ര്‍ പോ​ലും അ​ക​ല​മി​ല്ല.

കി​ണ​ര്‍ വീ​ണ്ടും ഇ​ടി​യു​ക​യാ​ണെ​ങ്കി​ല്‍ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ത്ത വീ​ടി​ന്‍റെ നി​ല​നി​ല്പ് ആ​ശ​ങ്ക​യി​ലാ​ണ്. ഈ ​വീ​ട്ടി​ലു​മു​ണ്ട് ചെ​റി​യ കു​ട്ടി​ക​ള്‍ ഇ​തി​നൊ​പ്പം കോ​ള​നി​യി​ലെ കു​ട്ടി​ക​ള്‍​ക്കും കി​ണ​ര്‍ ഭീ​ഷ​ണി​യാ​ണ്. ക​ന​ത്ത മ​ഴ​ക്കു​ള്ള സാ​ധ്യ​ത കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ ഇ​വ​രു​ടെ ഉ​ള്ളി​ല്‍ ആ​ധി വ​ര്‍​ധിക്കു​ക​യാ​ണ്. നാ​ടാ​കെ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ഴും ഈ ​കി​ണ​റി​ല്‍ നി​റ​യെ വെ​ള്ള​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത് ഉ​പ​യോ​ഗി​ക്കാ​നാ​വാ​തെ വാ​ഹ​ന​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്ത വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ക​യാ​യി​രു​ന്നു കോ​ള​നി നി​വാ​സി​ക​ള്‍. കി​ണ​ര്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക മോ​ര്‍​ച്ച ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. ര​ജീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.