യൂ​ത്ത് കോ​ൺ​ഗ്ര​സ് സമരപ്രഖ്യാപനം നടത്തി
Tuesday, June 25, 2019 12:38 AM IST
വി​ല​ങ്ങാ​ട്: വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റാ​രി​മ​ല​യി​ൽ പ​രി​സ്ഥി​തി ദു​ർ​ബ​ലമായ നൂ​റ് ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഖ​ന​നത്തിന് അ​നു​മ​തി ന​ൽ​കി​യ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി പ്ര​തി​ഷേ​ധ​ാർ​ഹ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി.
പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശമെന്ന പേരിൽ വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ലെ റോ​ഡ് നി​ർ​മാണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചതാണ്. എ​ന്നാ​ൽ അ​തേ പ്ര​ദേ​ശ​ത്ത് ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കിയതു ഖ​ന​ന മാ​ഫി​യ​യെ സ​ഹാ​യി ക്കാനാ​ണ്. പ്ര​വ​ർ​ത്ത​ക​ർ ചി​റ്റാ​രി​മ​ല സ​ന്ദ​ർ​ശി​ച്ച് സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി. വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സെ​ക്ര​ട്ടറി റി​ജേ​ഷ് ന​രി​ക്കാ​ട്ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ദാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​കെ. ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വഹിച്ചു. ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ, അ​സ്ഫി​ർ വാ​ണി​മേ​ൽ ,ഷി​ബി​ൻ ജോ​സ​ഫ്, മാ​ത്യു പാ​ലോ​ലി, ബെ​റ്റ്സി സോ​ജ​ൻ ,എ​ൻ.​കെ.​അ​ഭി​ഷേ​ക്, ജോ​സ്‌​വി​ൻ ഫ്രാ​ൻ​സി​സ്, ഹ​രി​ശ​ങ്ക​ർ തൂ​ണേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.