സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Monday, June 24, 2019 12:23 AM IST
താ​മ​ര​ശേ​രി: സ​മ​സ്ത കേ​ര​ള സു​ന്നി യു​വ​ജ​ന സം​ഘം അ​വേ​ലം യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ളേ​റ്റി​ല്‍ ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​വേ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും പ​ഞ്ച​സാ​ര വി​ത​ര​ണ​വും കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​ന ചെ​യ്തു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ചാ​ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ച് ഡോ​ക്ട​ര്‍​മാ​ര്‍ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു. മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്തെ ബി​പി​എ​ല്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് റേ​ഷ​ന്‍ നി​ര​ക്കി​ല്‍ പ​ഞ്ച​സാ​ര ന​ല്‍​കി. 100 രൂ​പ​യ്ക്ക് അ​ഞ്ച് കി​ലോ​ഗ്രാം പ​ഞ്ച​സാ​ര​യാ​ണ് ന​ല്‍​കി​യ​ത്. പ്ര​ദേ​ശ​ത്തെ ഉ​ന്ന​ത​വി​ജ​യി​ക​ള്‍​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ ഉ​പ​ഹാ​രം ന​ല്‍​കി അ​നു​മോ​ദി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍.​പി. മു​ഹ​മ്മ​ദ​ലി, എ​സ്‌​വൈ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ള്ളി​യാ​ട് മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി, സാ​ബി​ത്ത് അ​ബ്ദു​ള്ള സ​ഖാ​ഫി, ലു​ഖ്മാ​ന്‍ ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.