ഭ​ക്ഷ്യ വി​ഷ​ബാ​ധ: സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തണമെന്ന്
Monday, June 24, 2019 12:23 AM IST
പേ​രാ​മ്പ്ര: മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കീ​ഴ്പ്പ​യ്യൂ​ർ വെ​സ്റ്റ് എ​ൽ​പി സ്‌​കൂ​ളി​ലെ നാ​ൽ​പ്പ​തി​ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​യ സം​ഭ​വ​ത്തെ പ​റ്റി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സോ​ഷ്യ​ൽ ജ​സ്റ്റീ​സ് ആ​ൻ​ഡ് ക​ൺ​സ്യൂ​മ​ർ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ജി​ല്ലാ​ക​മ്മ​റ്റി യോ​ഗം സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം ന​ട​ന്ന് നാ​ലു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഇ​തേ വ​രെ സ​ഭ​വ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​വാ​ൻ ക​ഴി​യാ​ത്ത​ത് വ​ലി​യ വീ​ഴ്ച​യാ​ണെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ക​ഴി​യു​ന്ന നാ​ൽ​പ​തി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തേ വ​രെ ആ​ശു​പ​ത്രി വി​ടു​വാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യി​ട്ടി​ല്ലെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് കോ​മ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സി​ക്ര​ട്ട​റി കെ.​എം. സു​രേ​ഷ് ബാ​ബു, വി.​കെ. സു​രേ​ന്ദ്ര​ൻ, എം. ​ഷ​ർ​ളി, എ​സ്.​കൃ​ഷ്ണ​വേ​ണി, വി.​കെ.​ബാ​ബു, കെ.​റ​സാ​ഖ്, ഗീ​താ ശ്രീ​ജി​ത്ത്, ഡോ: ​ത്രേ​സ്യാ​മ്മ വ​ർ​ഗ്ഗീ​സ്, എം.​ഷ​റീ​ന, പി. ​യൂ​സ​ഫ് എ​ന്നി​വ​ർ ‌പ്ര​സം​ഗി​ച്ചു.