കൂ​ട്ടി​യി​ട്ട മാ​ലി​ന്യം നീ​ക്കം ചെ​യ്തി​ല്ല ‌
Monday, June 24, 2019 12:22 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്നാ​ങ്ക​യം, കൃ​ഷി ഭ​വ​ൻ, നാ​ൽ​പ​ത് മേ​നി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലാ​യി മാ​ലി​ന്യം തള്ളി.
കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​തെ കു​മി​ഞ്ഞ്കൂ​ടി കി​ട​ക്കു​ന്നു.
മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ട് ചേ​ർ​ന്ന് ഒ​ഴു​കു​ന്ന തേ​ടി​ന്‍റെ പ​രി​സ​ര​ത്തും മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കി​ൽ കെ​ട്ടി​യ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്.
പേ​രാ​മ്പ്ര: പ​ന്തി​രി​ക്ക​ര കോ​ക്കാ​ട് റോ​ഡി​ല്‍ മാ​ലി​ന്യ കെ​ട്ടു​ക​ള്‍ മാ​ലി​ന്യ കൂ​മ്പാ​ര​മാ​യി മാ​റി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ നി​ന്നും ചാ​ക്കു​ക​ളി​ലാ​ക്കി കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ങ്ങ​ള്‍ മ​ഴ ക​ന​ത്ത​തോ​ടെ ചീ​ഞ്ഞ​ഴു​കാ​ന്‍ തുടങ്ങി.