ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ കു​റ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ം താ​ളം തെ​റ്റുന്നു
Monday, June 24, 2019 12:22 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​വ​ശ്യ​ത്തി​ന് ഫാ​ർ​മ​സി​സ്റ്റു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ദീ​ർ​ഘ​നേ​രം ക്യൂ​വി​ൽ നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് രോ​ഗി​ക​ൾ. ഡോ​ക്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന രോ​ഗി​ക​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്നി​ട്ടാ​ണ് മ​രു​ന്നു​ക​ൾ ല​ഭി​ക്കു​ന്ന​ത്. പ​നി​യു​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ കു​റ​വ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ താ​ളം തെ​റ്റി​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​മാ​യി പു​തി​യ ഫാ​ർ​മ​സി​സ്റ്റ് നി​യ​മ​നം ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ല. 24 ഫാ​ർ​മ​സി​സ്റ്റു​ക​ളാ​ണ് ഇ​പ്പാ​ൾ ഉ​ള്ള​ത്. അ​തി​ൽ ത​ന്നെ ഭൂ​രി​ഭാ​ഗം പേ​രും താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം നേ​ടി​യ​വ​രാ​ണ്. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​തു പ്ര​കാ​രം 40 ഫാ​ർ​മ​സി​സ്റ്റു​ക​ളി​ൽ 16 ഒ​ഴി​വു​ക​ളുണ്ട്.
2009ലാ​ണ് ഡി​എം​ഇ(​ജി​ല്ലാ മെ​ഡി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ) വി​ഭ​ജ​നം ന​ട​ന്ന​ത്. അ​തി​നു ശേ​ഷം ഇ​തു​വ​രെ പി​എ​സ് സി ​ഫാ​ർ​മ​സി​സ്റ്റു​ക​ളെ വി​ളി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ട​യി​ൽ സ്ഥി​രം ഫാ​ർ​മ​സി​സ്റ്റ് ഒ​ഴി​വു​ണ്ടെ​ങ്കി​ലും താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന​തും ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന മ​രു​ന്നു​ക​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വീ​തി​ച്ചു​ന​ൽ​കു​ന്ന​തും ക​ണ​ക്കു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തും ഫാ​ർ​മ​സി​സ്റ്റു​ക​ളാ​ണ്.
സ്ഥി​രം ഫാ​ർ​മ​സി​സ്റ്റു​ക​ൾ ഇ​വി​ടെ കു​റ​വാ​ണ് താ​ത്കാ​ലി​ക ഫാ​ർ​മ​സി​സ്റ്റു​ക​ളാ​ണ് കൂ​ടു​ത​ലും ആ​റ്, ഏ​ഴ് മാ​സം ക​ഴി​യു​മ്പോ​ൾ അ​വ​രു പോ​കു​ന്നു അ​ങ്ങ​നെ വീ​ണ്ടും ആ​ള് കു​റ​യു​ന്നു. 24 മ​ണി​ക്കൂ​ർ കാ​ഷ്വാ​ലി​റ്റി സൂ​പ്പ​ർ സ്പെ​ഷ്യ​ലി​റ്റി ക്യാ​ൻ​സ​ർ സെ​ന്‍റ​ർ അ​വി​ടെ​യെ​ല്ലാം താ​ത്കാ​ലി​ക ജോ​ലി​ക്കാ​രാ​ണ് ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന​ത് ഡോ​ക്ട​ർ ടി. ​ജ​യ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത ര​ണ്ടു മാ​സ​ത്തേ​ക്കു​ള്ള മ​രു​ന്നു​ക​ൾ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ കൈ​കാ​ര്യം ചെ​യ്യാ​നാ​വ​ശ്യ​മാ​യ ഫാ​ർ​മ​സി​സ്റ്റു​ക​ൾ ഇ​വി​ടെ​യി​ല്ല. പ​നി​ക്കാ​ല​ത്ത് അ​ധി​ക ജോ​ലി​ക്കാ​രെ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി പാ​തി​വ​ഴി​യി​ലാ​ണ്. പ​ല​പ്പോ​ഴും ആ​ശു​പ​ത്രി​ക​ളി​ൽ ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം നി​ത്യ​സം​ഭ​വ​മാ​ണ്.
ആ​ഴ്ച​യി​ലു​ള്ള ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ ഒ​ഴി​വ് ദി​വ​സം കൂ​ടി വ​ന്നാ​ൽ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൊ​ത്ത​ത്തി​ൽ താ​ളം​തെ​റ്റു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.