വാ​യ​ന പ​ക്ഷാ​ച​ര​ണം നാളെ തുടങ്ങും‍
Tuesday, June 18, 2019 12:56 AM IST
കോ​ഴി​ക്കോ​ട്: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാളെ രാ​വി​ലെ 10ന് ​മാ​നാ​ഞ്ചി​റ ബി​ഇ​എം ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ക​വി പി .​കെ. ഗോ​പി നി​ര്‍​വ​ഹി​ക്കും.​ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സം​സ്ഥാ​ന സ​ര്‍​ക്കാ​രും കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ലും പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. താ​ലൂ​ക്കു​ത​ല​ത്തി​ലും ലൈ​ബ്ര​റി ത​ല​ത്തി​ലും ഉ​ദ്ഘാ​ട​ന​യോ​ഗ​ങ്ങ​ള്‍ ന​ട​ക്കും. പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കും. എ​ഴു​ത്തു​പെ​ട്ടി സ്ഥാ​പി​ച്ച സ്‌​കൂ​ളു​ക​ളി​ല്‍ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ഴു​ത്തു​പെ​ട്ടി പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍ 20ന് ​ന​ട​ത്തും. 21ന് ​വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലൈ​ബ്ര​റി​ക​ളി​ല്‍ വാ​യ​ന​ക്കൂ​ട്ട​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കും. ജൂ​ലൈ ഏ​ഴു​വ​രെ​യാ​ണ് പ​ക്ഷാ​ച​ര​ണം.