സം​ഘാ​ട​ക സ​മിതി രൂ​പീ​ക​ര​ണ യോ​ഗം
Sunday, June 16, 2019 12:27 AM IST
തി​രു​വ​മ്പാ​ടി: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി​യും കോ​ഴി​ക്കോ​ട് ഡി​ടി​പി​സി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് അ​ന്ത​രാ​ഷ്ട്ര ക​യാ​ക്കിം​ഗ് മ​ത്സ​ര​മാ​യ മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റ് 2019 ജൂ​ലൈ 26, 27, 28 തി​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തു​ഷാ​ര​ഗി​രി​യി​ൽ ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലും ചാ​ലി​പ്പു​ഴ​യി​ലും ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.
മ​ഡ്രാ​സ് ഫ​ൺ ടൂ​ർ​സി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​യാ​ക്കിം​ഗ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീക​ര​ണ യോ​ഗം തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ന്നു. അ​ടു​ത്ത യോ​ഗം 22 ന് ​രാ​വി​ലെ 11ന് ​കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ വ​ച്ച് ന​ട​ക്കു​ം.
യോ​ഗ​ത്തി​ൽ ജോ​ർ​ജ്ജ് എം. ​തോ​മ​സ് എം​എ​ൽ​എ , പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റ്യ​ൻ, കോ​ഴി​ക്കേ​ട് ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബീ​ന മ​ധു​സൂ​ദ​ന​ൻ, അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സി​ഇ‌​ഒ മ​നീ​ഷ് ഭാ​സ്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.