ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു
1536349
Tuesday, March 25, 2025 7:43 AM IST
താമരശേരി: ഓമശേരി പഞ്ചായത്തിന്റെ പരിഷ്കരിച്ച ജൈവ വൈവിധ്യ രജിസ്റ്റർ എം.കെ. രാഘവൻ എംപി പ്രകാശനം ചെയ്തു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ഫാത്വിമ അബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ യൂനുസ് അമ്പലക്കണ്ടി, കെ. കരുണാകരൻ, സീനത്ത് തട്ടാഞ്ചേരി, കെഎസ്ബിബി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. കെ.പി. മഞ്ജു, പി. അബ്ദുൽ നാസർ, എം.എം. രാധാമണി, സൈനുദ്ദീൻ കൊളത്തക്കര, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി എന്നിവർ പ്രസംഗിച്ചു.
മികച്ച അങ്കണവാടി ഹെൽപ്പറായി തെരഞ്ഞെടുക്കപ്പെട്ട മങ്ങാട് രശ്മി അങ്കണവാടിയിലെ എം. ഇന്ദിരക്ക് ചടങ്ങിൽ വച്ച് ഭരണസമിതിയുടെ സ്നേഹോപഹാരം എം.കെ. രാഘവൻ എംപി സമ്മാനിച്ചു.