അനുസ്മരണം നടത്തി
1515343
Tuesday, February 18, 2025 3:48 AM IST
കൂരാച്ചുണ്ട്: യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശരത്ലാല്, കൃപേഷ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.
കൂരാച്ചുണ്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിന് കാരക്കട ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. അഭിജിത് ഉണ്ണികുളം, ഷീജ കായണ്ണ, കുര്യന് ചെമ്പനാനി, ഷാജു കാരക്കട, ജോസ്ബിന്‍ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പന്‍കണ്ടി, ബെസ്ലിന്‍ മഠത്തിനാല്‍, അജ്മല്‍ ചാലിടം, രാഹുല്‍ രാഘവന്, അനീഷ് മറ്റത്തില്‍, ജെറിന് കുര്യാക്കോസ്, ജ്യോതിഷ് രാരപ്പന്‍കണ്ടി, ദീപു കിഴക്കേനകത്ത് എന്നിവര്‍ പ്രസംഗിച്ചു.