കോ​ഴി​ക്കോ​ട്: കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 30 മു​ത​ൽ ഫെ​ബ്രു​വ​രി 12 വ​രെ ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന "അ​ശ്വ​മേ​ധം 6.0 കാ​മ്പ​യി'​ന്‍റെ മു​ന്നോ​ടി​യാ​യി ജി​ല്ലാ ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന യോ​ഗം ചേ​ർ​ന്നു.

കാ​മ്പ​യി​ന്‍റെ വി​ജ​യ​ത്തി​ന് എ​ല്ലാ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി. കാ​മ്പ​യി​നെ​ക്കു​റി​ച്ചു​ള്ള പോ​സ്റ്റ​ർ പ്ര​കാ​ശ​നം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. രാ​ജേ​ന്ദ്ര​ൻ ക​ള​ക്ട​ർ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ര​ണ്ടാ​ഴ്ച​ത്തെ കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശി​ച്ചു. കു​ഷ്ഠ​രോ​ഗ​ത്തി​നു സ​മാ​ന​മാ​യ ല​ക്ഷ​ണ​മു​ള്ള ആ​ളു​ക​ളെ ക​ണ്ടു​പി​ടി​ക്കു​ക​യും അ​വ​രെ രോ​ഗ നി​ർ​ണ​യ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നു​ള്ള ഉ​പ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും.

ചി​ട്ട​യാ​യ ഭ​വ​ന സ​ന്ദ​ർ​ശ​ന​വും ഗൃ​ഹ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും ക​ണ്ടെ​ത്തി​യ രോ​ഗി​ക​ൾ​ക്ക് തു​ട​ർ​ചി​കി​ത്സ​യും ഉ​റ​പ്പ് വ​രു​ത്തും. ഭ​വ​ന സ​ന്ദ​ർ​ശ​നം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2035 ടീ​മു​ക​ളി​ലാ​യി 4070 വോ​ള​ണ്ടി​യ​ർ​മാ​രെ പ​രി​ശീ​ല​നം ന​ൽ​കി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ വീ​ട്ടി​ലു​ള്ള ആ​രു​ടെ​യെ​ങ്കി​ലും ദേ​ഹ​ത്ത് കു​ഷ്ഠ​രോ​ഗ സ​മാ​ന ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഡി​എം​ഒ ഡോ. ​എ​ൻ. രാ​ജേ​ന്ദ്ര​ൻ അ​ഭ്യ​ർ​ഥി​ച്ചു.

ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​വി.​ആ​ർ. ല​തി​ക കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സി.​കെ. ഷാ​ജി, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മോ​ഹ​ൻ​ദാ​സ്, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ൽ 25 കേ​സു​ക​ൾ

2024-25 വ​ർ​ഷംസം​സ്ഥാ​ന​ത്ത് 235 കു​ഷ്ഠ​രോ​ഗ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്‌ ചെ​യ്ത​തി​ൽജി​ല്ല​യി​ൽ 25 എ​ണ്ണ​മാ​ണു​ള്ള​ത്. ഇ​ത്‌ 2023-24 വ​ർ​ഷം 55 ഉം 2022-23 ​ൽ 70 ഉം ​ആ​യി​രു​ന്നു. നി​ല​വി​ലെ 25 കേ​സു​ക​ൾ സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ സം​ഖ്യ​യാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 50 കേ​സു​ക​ളും ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 26 കേ​സു​ക​ളും ഉ​ണ്ട്.