കോ​ഴി​ക്കോ​ട്: ത​ക​ര സി​നി​മ​യി​ൽ നെ​ടു​മു​ടി വേ​ണു അ​ന​ശ്വ​ര​മാ​ക്കി​യ ചെ​ല്ല​പ്പ​നാ​ശാ​രി​യു​ടെ വേ​ഷം ത​ക​ർ​ത്താ​ടി​യ ഫി​ദ​ൽ ഗൗ​തം മി​ക​ച്ച ന​ട​ൻ. മേ​മു​ണ്ട ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച "ശ്വാ​സം' എ​ന്ന നാ​ട​ക​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് ഹൈ​സ്കൂ​ൾ വി​ഭാ​ഗം നാ​ട​ക മ​ത്സ​ര​ത്തി​ൽ ഗൗ​തം മി​ക​ച്ച ന​ട​നാ​യ​ത്. നാ​ട​ക​ത്തി​ന് ജി​ല്ല​യി​ൽ ര​ണ്ടാം സ്ഥാ​ന​വും എ ​ഗ്രേ​ഡും ല​ഭി​ച്ചു.

പ്ര​ശ​സ്ത നാ​ട​ക സം​വി​ധാ​യ​ക​ൻ ജി​നോ ജോ​സ​ഫാ​ണ് ശ്വാ​സ​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്. തോ​ട​ന്നൂ​ർ സ​ബ്ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലും ഫി​ദ​ലാ​യി​രു​ന്നു മി​ക​ച്ച ന​ട​ൻ. ക​ഴി​ഞ്ഞ​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ദ​ക്ഷി​ണേ​ന്ത്യ​ൻ ശാ​സ്ത്ര​നാ​ട​ക മ​ത്സ​ര​ത്തി​ൽ ഫി​ദ​ൽ ഗൗ​തം ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​ര​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മേ​മു​ണ്ട ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ ബം​ഗ​ളൂ​രു​വി​ൽ അ​വ​ത​രി​പ്പി​ച്ച "ത​ല' എ​ന്ന ശാ​സ്ത്ര​നാ​ട​ക​ത്തി​ലെ പ്ര​ക​ട​ന​മാ​ണ് ഈ ​അം​ഗീ​കാ​രം ഫി​ദ​ലി​ന് നേ​ടി​ക്കൊ​ടു​ത്ത​ത്.

ഇ​തോ​ടെ അ​ടു​ത്ത​ടു​ത്ത് മി​ക​ച്ച ന​ട​നു​ള്ള ഇ​ര​ട്ട​നേ​ട്ടം സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് ഫി​ദ​ൽ. ക​ഴി​ഞ്ഞ വ​ർ​ഷ​വും ജി​ല്ല​യി​ൽ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്ക​രം ഫി​ദ​ൽ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.